കാന്തല്ലൂരിൽ നിന്ന് 20 കിലോ മീറ്റർ ദൂരെയുള്ള മറയൂർ, 40 കി ലോമീറ്റർ അകലെ വാഗുവര എന്നിവിടങ്ങളിലും മറ്റു വിദൂരസ്ഥലങ്ങളിലുമുള്ള ഹയർ സെക്കൻഡറി സ്കൂളിലേക്കാണ് അലോട്ട്മെൻറ് ലഭിക്കുന്നത്. 

മറയൂർ: പിന്നാക്ക മേഖലയായ കാന്തല്ലൂരിൽ ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർഥികളുടെ നെട്ടോട്ടം. അലോട്മെന്റ് സമ്പ്രദായമനുസരിച്ച് വിദൂരസ്ഥലങ്ങളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം ലഭിക്കുന്ന കുട്ടികൾക്ക്, യാത്രാസൗകര്യം കുറവായതിനാൽ കിലോമീറ്ററുകൾ താണ്ടി പഠനം തുടരാൻ കഴിയാത്ത അവസ്ഥയാണ്. കാന്തല്ലൂരിൽ നിന്ന് 20 കിലോ മീറ്റർ ദൂരെയുള്ള മറയൂർ, 40 കി ലോമീറ്റർ അകലെ വാഗുവര എന്നിവിടങ്ങളിലും മറ്റു വിദൂരസ്ഥലങ്ങളിലുമുള്ള ഹയർ സെക്കൻഡറി സ്കൂളിലേക്കാണ് അലോട്ട്മെൻറ് ലഭിക്കുന്നത്. 

പ്രവാസികളുടെ തൊഴില്‍ പെര്‍മിറ്റുകള്‍ വിദ്യാഭ്യാസ യോഗ്യതകള്‍ക്ക് അനുസരിച്ച് മാത്രമാക്കുന്നു

വളരെ ദൂരെയുള്ള സ്കൂളുകളിൽ പ്രവേശനം ലഭിച്ചവർ മറയൂർ വാഗുവാര സ്കൂളുകളിലേക്കാണ് റീ അലോട്ട്മെന്റിന് അപേക്ഷിക്കുന്നത്. ഇതിൽ പരിഗണിക്കപ്പെട്ടാലും കൃത്യസമയങ്ങളിൽ ബസ് സൗകര്യം ഇല്ലാത്തതാണ് പ്രധാന പ്രശ്നം. അകലയുള്ള സ്കൂളുകളിലേക്ക് പ്രവേശനം ലഭിച്ചാൽ ഹോസ്റ്റലുകളിലും മറ്റും താമസിച്ച് പഠിക്കുമ്പോൾ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത താങ്ങാനാവില്ല. ദിവസക്കൂലിക്ക് ജോലിചെയ്യുന്ന തൊഴിലാളികളാണ് ഈ മേഖലയിൽ കൂടുതലുള്ളത്. കാന്തല്ലൂർ പഞ്ചായത്തിലെ പെരുമലയിൽ നിലവിലുള്ള സ്വകാര്യ എയ്ഡഡ് സ്കൂളിൽ പത്താം ക്ലാസ് വരെ മാത്രമാണുള്ളത്. ഇവിടെ ഹയർസെക്കൻഡറി സ്കൂൾ അനുവദിച്ചാൽ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാകും. എന്നാൽ അധികൃതരുടെ അനാസ്ഥ തുടരുന്ന കാലത്തോളം ഈ മേഖലയിലെ വിദ്യാർത്ഥികൾക്ക് ഉന്നതവി​ദ്യാഭ്യാസം നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കും.