ഇളങ്ങുളത്തെ ഹോട്ടല്‍ ജീവനക്കാരനായ മധു കുമാറിനാണ് മര്‍ദ്ദനമേറ്റത്. ഭക്ഷണം കഴിച്ച ശേഷം പുറത്തിറങ്ങിയ ശേഷം ആറംഗ സംഘം വീണ്ടും തിരികെ എത്തി ആക്രമിക്കുകയായിരുന്നു.

നെടുമണ്‍: ഊണിനൊപ്പം ലഭിച്ച കറിയേ ചൊല്ലി കൊല്ലത്ത് ഹോട്ടല്‍ ജീവനക്കാരന് മര്‍ദ്ദനമേറ്റു. മീന്‍ കറിയിലെ കഷ്ണത്തിന് വലുപ്പം കുറഞ്ഞതിനും ചാറ് കുറഞ്ഞുവെന്നും ആരോപിച്ചാണ് ആറംഗ സംഘം ഹോട്ടല്‍ ജീവനക്കാരനെ ആക്രമിച്ചത്. കൊല്ലം ജില്ലയിലെ ഇളങ്ങുളം എന്ന സ്ഥലത്താണ് അതിക്രമം നടന്നത്. ഇളങ്ങുളത്തെ ഹോട്ടല്‍ ജീവനക്കാരനായ മധു കുമാറിനാണ് മര്‍ദ്ദനമേറ്റത്. ഭക്ഷണം കഴിച്ച ശേഷം പുറത്തിറങ്ങിയ ശേഷം ആറംഗ സംഘം വീണ്ടും തിരികെ എത്തി ആക്രമിക്കുകയായിരുന്നു.

കരിങ്കല്ല് അടക്കമുള്ള വസ്തുക്കള്‍ ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. മീനിന്‍റെ വലുപ്പം കുറഞ്ഞെന്ന് ആരോപിച്ച് സംഘം ഹോട്ടല്‍ ജീവനക്കാരെ അസഭ്യം പറയുകയും ചെയ്തുവെന്നാണ് ആരോപണം. ഹോട്ടല്‍ ജീവനക്കാരന്‍റെ പരാതിയില്‍ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം നെടുമണ്‍ കടുക്കോട് കുരുണ്ടി വിള പ്രദീഷ് മോഹന്‍ദാസ്, നെടുമ്പന സ്വദേശിയായ എസ് സഞ്ജു, മനുഭവനില്‍ മഹേഷ് ലാല്‍, ശ്രീരാഗം അഭിഷേക്, നല്ലിള മാവിള അഭയ് രാജ്, അതുല്‍ മന്ദിരം അമല്‍ ജെ കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. 23നും 35നും മധ്യേ പ്രയാമുള്ളവരാണ് പിടിയിലായിട്ടുള്ളത്.

കഴിഞ്ഞ ഓഗസ്റ്റില്‍ കൊല്ലം ഇരവിപുരത്ത് ഉരുളക്കിഴങ്ങ് ചിപ്സ് നല്‍കാത്തതിന് പിന്നാലെ യുവാവിന് മര്‍ദ്ദനമേറ്റിരുന്നു. ഇരവിപുരം വാളത്തുങ്കല്‍ സ്വദേശി നീലകണ്ഠനെ അക്രമി സംഘം മ‍ര്‍ദ്ദിച്ചത്. കടയില്‍ നിന്നും ചിപ്സ് വാങ്ങി കഴിച്ചു വരുന്നതിനിടെ സമീപത്തുണ്ടായിരുന്ന മദ്യപസംഘത്തിലെ ഒരാള്‍ ലേയ്സ് ആവശ്യപ്പെട്ടുകയായിരുന്നു. ചിപ്സ് നല്‍കാന്‍ വിസമ്മതിച്ച എട്ട് പേരടങ്ങുന്ന സംഘം മര്‍ദിക്കുകയായിരുന്നു എന്നാണ് നീലകണ്ഠൻ്റെ പരാതി. തെങ്ങിൻ തോപ്പിലേക്ക് വലിച്ചിട്ട് അതിക്രൂരമായി തന്നെ മ‍ര്‍ദ്ദിച്ചെന്ന് നീലകണ്ഠൻ പറയുന്നു. അക്രമത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. 

കൊല്ലത്ത് 200 കിലോ റബര്‍ ഷീറ്റ് മോഷണം പോയി ഒപ്പം കൂട്ടില്‍ കിടന്ന നായക്കുഞ്ഞും

'നനഞ്ഞു, എന്നാപ്പിന്നെ കുളിച്ചേക്കാം'; ബൈക്കില്‍ സഞ്ചരിച്ച് കുളി; കൊല്ലത്ത് രണ്ട് യുവാക്കൾ അറസ്റ്റില്‍