കായംകുളം: യുവാവിനെ വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയായ കുപ്രസിദ്ധ ഗുണ്ട അറസ്റ്റില്‍. കൃഷ്ണപുരം ഞക്കനാല്‍ അനുപ് ഭവനത്തില്‍ അഭിമന്യുവിനെ വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ ഓച്ചിറ പായിക്കുഴി മോഴുരയ്യത്ത് പ്യാരിയെയാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. 

ഓച്ചിറ വലിയകുളങ്ങരയില്‍ രാജസ്ഥാന്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ മാതാപിതാക്കളെ ആക്രമിച്ച് വീഴ്ത്തിയ ശേഷം തട്ടിക്കൊണ്ടുപോയ കേസ് ഉള്‍പ്പടെ നിരവധി കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ പ്യാരി. എസ് ഐ. സാമുവല്‍, സി പി ഓ മാരായ ഉഷസ്, അനില്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.