2020 ഡിസംബർ 28ന് 30 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ 2021 സെപ്റ്റംബർ 13ന് ലിജു ഉമ്മൻ എറണാകുളത്ത് നിന്നും പിടിയിലായത്.
മാവേലിക്കര: ലഹരി കടത്തൽ കരുതൽ തടങ്കൽ ഒരാൾ അറസ്റ്റിൽ. കുപ്രസിദ്ധ ഗുണ്ടയും 30 കിലോ കഞ്ചാവ് കേസിൽ വിചാരണ തടവിൽ കഴിയുന്ന മാവേലിക്കര പോനകം എബനേസർ പുത്തൻ വീട് ലിജു ഉമ്മൻ തോമസ് (42)നെയാണ് മാവേലിക്കര ഇൻസ്പെക്ടർ സി. ശ്രീജിത്ത് തിരുവനന്തപുരം സെൻട്രൽ ജയിലിൽ വച്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. 2020 ഡിസംബർ 28ന് 30 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ 2021 സെപ്റ്റംബർ 13ന് ലിജു ഉമ്മൻ എറണാകുളത്ത് നിന്നും പിടിയിലായത്.
അന്നുമുതൽ വിചാരണ തടവുകാരനായി ജയിലിൽ കഴിയുകയാണ്. ഇയാൾക്കെതിരെ ചെങ്ങന്നൂർ സി.വൈ.എസ്.പി ഡോ.ആർ. ജോസിന്റെ മേൽനോട്ടത്തിൽ, മാവേലിക്കര സി.ഐ. സി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ ജില്ല പൊലീസ് മേധാവിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ മുൻ ജില്ല പോലീസ് മേധാവി ജി. ജയദേവും, നിലവിലെ ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോണും സമർപ്പിച്ച ശുപാർശ സർക്കാർ അംഗീകരിച്ച് ആഭ്യന്തര വകുപ്പ് അഡീ. ചീഫ് സെക്രട്ടറിയാണ് തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവ് പ്രകാരം അറസ്റ്റ് മുതൽ ഒരു വർഷം വരെയാണ് തടങ്കലിൽ പാർപ്പിക്കുന്നത്. കഞ്ചാവ് മാഫിയക്കെതിരെ സർക്കാർ കടുത്ത നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടികൾ .
മൂന്ന് കഞ്ചാവ് കേസുകൾ, രണ്ട് കൊലപാതകങ്ങൾ, നിരവധി വധശ്രമ കേസുകൾ ഉൾപ്പെടെ 45 ൽ അധികം കേസുകളിൽ പ്രതിയാണ് ലിജു ഉമ്മൻ. ഇയാളുടെ വാഹനങ്ങൾ കണ്ടുകെട്ടുകയും, മുൻ കേസുകളിലെ ജാമ്യം റദ്ദു ചെയ്യുകയും ചെയ്തിരുന്നു. ഇയാളുടെ കൂട്ടു പ്രതികൾക്കെതിരെയും സമാന നടപടികൾ സ്വീകരിക്കുന്നതാണെന്ന് പൊലീസ് അറിയിച്ചു.
ഷാരോൺ വധക്കേസ്: കുറ്റപത്രം കേരള പൊലീസ് തയ്യാറാക്കും, വിചാരണ നെയ്യാറ്റിൻകര കോടതിയിൽ
