ആൻ മരിയയ്ക്ക് ഓർമ്മകുറവും ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നെന്ന് ഒപ്പമുള്ളവർ പറഞ്ഞു. സംഭവത്തിൽ രാമപുരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.  

കോട്ടയം: രാമപുരത്ത് കന്യാസ്ത്രീയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പള്ളി സ്വദേശിയായ ആൻ മരിയ ആണ് മരിച്ചത്. പുതുവേലി മോണിങ് സ്റ്റാർ മഠത്തിലെ മുറിയിലാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ ഒപ്പമുള്ള കന്യാസ്ത്രീകളാണ് ആൻ മരിയയെ മരിച്ച നിലയിൽ കണ്ടത്. ആൻ മരിയയ്ക്ക് ഓർമ്മകുറവും ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നെന്ന് ഒപ്പമുള്ളവർ പറഞ്ഞു. സംഭവത്തിൽ രാമപുരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. 

ഉത്സവത്തിനിടെ സംഘർഷം; പ്രതികാരം തീര്‍ക്കാനെത്തി ഒരു സംഘം, യുവാവിനെ ബൈക്ക് ഇടിച്ചുവീഴ്ത്തി കൊല്ലാൻ ശ്രമം

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

https://www.youtube.com/watch?v=Ko18SgceYX8