പൊന്‍കുന്നം - കാഞ്ഞിരപള്ളി റൂട്ടില്‍ സഞ്ചരിക്കുകയായിരുന്ന അമ്പിളിയുടെ സ്കൂട്ടറിന് പിന്നില്‍ ഇതേ ദിശയില്‍ നിന്നും വന്ന ലോറി ഇടിക്കുകയായിരുന്നു. 

കോട്ടയം: കോട്ടയം പൊന്‍കുന്നത്ത് വാഹനാപകടത്തില്‍(Accident death) യുവതിക്ക് ദാരുണാന്ത്യം. കെവിഎംഎസ് അരവിന്ദാ ആശുപത്രിയിലെ നഴ്സായ(Nurse) മാടപ്പാട്ട് കൃഷ്ണവിലാസത്തില്‍ പി.ജി അമ്പിളി ആണ് മരിച്ചത്(Death). 43 വയസായിരുന്നു. അമ്പിളി സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നില്‍ ലോറി ഇടിച്ചാണ് ദാരുണമായ അപകടം സംഭവിച്ചത്. ഇന്ന് രാവിലെ 7.30 ഓടെ കോട്ടയം(kottayam) പൊന്‍കുന്നം കെവിഎംസ് ജംഗ്ഷനില്‍ വച്ചായിരുന്നു സംഭവം.

പൊന്‍കുന്നം - കാഞ്ഞിരപള്ളി റൂട്ടില്‍ സഞ്ചരിക്കുകയായിരുന്ന അമ്പിളിയുടെ സ്കൂട്ടറില്‍ ഇതേ ദിശയില്‍ നിന്നും വന്ന ലോറി ഇടിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് ജോലിക്കായി പോകുന്ന വഴിയാണ് അപകടം നടന്നത്. ആശുപത്രിയിലേക്ക് പ്രവേശിക്കുന്നതിനായി പ്രധാന ജംഗ്ഷനില്‍ നിന്നും സ്കൂട്ടര്‍ തിരിക്കുന്നതിനിടെ പിന്നാലെ എത്തിയ ലോറി ഇടിച്ചിട്ടു.

ഇടിയുടെ ആഘാതത്തില്‍ അമ്പിളി സ്കൂട്ടറില്‍ നിന്നും റോഡിലേക്ക് തെറിച്ച് വീണു. റോഡില്‍ വീണ ഇവരുടെ ശരീരത്തിലൂടെ ലോറിയുടെ ചക്രങ്ങള്‍ കയറി ഇറങ്ങുകയായിരുന്നു. സംഭവ സ്ഥലത്തു വച്ചുതന്നെ അമ്പിളി മരണപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാര്‍ ആണ് അമ്പിളിയുടെ മൃതദേഹം കെവിഎംഎസ് ആശുപത്രിയിലേക്ക് എത്തിച്ചത്. ലോറി ഡ്രൈവര്‍ക്ക് ജംഗ്ഷന്‍ തിരിച്ചറിയാനാവാഞ്ഞതാണ് അപകടത്തിന് കാരണമായതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ ലോറി ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.