ചമൽ എട്ടേക്ര മലയിൽ നടത്തിയ വ്യാപകമായ റെയ്ഡിലാണ് ടാങ്കിൽ സൂക്ഷിച്ചു വെച്ച നിലയിൽ 300 ലിറ്റർ വാഷ് കണ്ടെടുത്തതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കോഴിക്കോട്: കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തിലെ ചമൽ എട്ടേക്ര മലയിൽ വാറ്റ് കേന്ദ്രം എക്സൈസ് ഉദ്യോഗസ്ഥര്‍ തകർത്തു. എക്സൈസ് താമരശ്ശേരി റെയിഞ്ച് പ്രിവന്റീവ് ഓഫീസർ ചന്ദ്രൻ കുഴിച്ചാലിൽ നൽകിയ രഹസ്യവിവരത്തെ തുടർന്ന് ചമൽ എട്ടേക്ര മലയിൽ നടത്തിയ വ്യാപകമായ റെയ്ഡിലാണ് ടാങ്കിൽ സൂക്ഷിച്ചു വെച്ച നിലയിൽ 300 ലിറ്റർ വാഷ് കണ്ടെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തത്.
പയർ വള്ളികൾക്കിടയിൽ കുഴിച്ചിട്ട നിലയിലായിരുന്നു ടാങ്ക് കണ്ടത്തിയത്. പ്രിവന്റീവ് ഓഫീസർ പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവന്റീറീവ് ഓഫീസർ ചന്ദ്രൻ കുഴിച്ചാലിൽ, സി.ഇ.ഒ. വിവേക് എന്നിവർ പങ്കെടുത്തു. പ്രതിയെ കുറിച്ച് എക്സൈസ് അന്വേഷണം ആരംഭിച്ചു.
Read also: കഞ്ചാവ് വില്‍പന പൊലീസില്‍ വിവരമറിയിച്ചതിന് യുവാവിന് ക്രൂര മര്‍ദനം
കഴിഞ്ഞ ദിവസം താമരശ്ശേരി പരപ്പൻപൊയിലിൽ വീട് കേന്ദ്രീകരിച്ചുള്ള വ്യാജ വാറ്റ് എക്സൈസ് പിടികൂടിയിരുന്നു. കതിരോട് തെക്കെപുറായിൽ സജീഷ് കുമാറിന്റെ വീടിന്റെ പിൻവശത്തുള്ള ഷെഡിലാണ് വാറ്റ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്. രഹസ്യ വിവരത്തെ തുടർന്ന് താമരശ്ശേരി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എൻകെ ഷാജിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
ചാരായം വാറ്റി കുപ്പിയിലേക്ക് പകർന്നുകൊണ്ടിരിക്കെ ആയിരുന്നു ആണ് എക്സൈസ് സംഘം സ്ഥലത്തെത്തിയത്. ഇതോടെ പ്രതി ഓടി രക്ഷപ്പെട്ടു. 130 ലിറ്റർ വാഷ് നശിപ്പിച്ച എക്സൈസ് 13 ലിറ്റർ ചാരായം, ഗ്യാസ് കുറ്റി, ഗ്യാസ് അടുപ്പ് തൂങ്ങിയ വാറ്റുപകരണങ്ങൾ കസ്റ്റഡിയിലെടുത്തു. പ്രിവന്റിവ് ഓഫീസർ രൺജിത്ത്, സിഇഒ മാരായ വിവേക്,അഭിജിത്ത്,ഡ്രൈവർ ഷിതിൻ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. സംഭവത്തിൽ എക്സൈസ് കേസെടുത്ത് അന്വേഷണ ആരംഭിച്ചു.
