പത്തനംതിട്ട: വിളാകാം പുരയിടത്തിൽ വയോധിക സ്വയം തീകൊളുത്തി. 75കാരിയായ മീനാക്ഷി ആണ് സ്വയം തീ കൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ മീനാക്ഷിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാനസിക വെല്ലുവിളികൾ നേരിടുന്നയാളാണ് മീനാക്ഷിയെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ശരീരത്തിൽ സ്വയം മുറിപ്പെടുത്തിയിട്ടുണ്ടെന്നും കുടുംബം വ്യക്തമാക്കി.