രാവിലെ വീടിന് സമീപം വയലാർ കായലിനോട് ചേർന്നുള്ള കൽപ്പടവിൽ ഇരുന്ന് കുളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു

ചേർത്തല: കായലിൽ കുളിക്കുന്നതിനിടെ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു. നഗരസഭ രണ്ടാം വാർഡിൽ മണലേൽ ജോൺ ദേവസ്യ (72) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ വീടിന് സമീപം വയലാർ കായലിനോട് ചേർന്നുള്ള കൽപ്പടവിൽ ഇരുന്ന് കുളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.

ഏറെനേരം കഴിഞ്ഞിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തെരച്ചിലിൽ കായലിൽ വീണ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ചേർത്തല ഗവൺമെന്റ് താലൂക്ക് ആശുപത്രിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. തുറവൂരിൽ കെട്ടിട നിർമാണ സാമഗ്രികൾ വിൽക്കുന്ന കട നടത്തുകയായിരുന്നു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.