വരുമാനം നിലച്ച് കുടുംബം ബുദ്ധിമുട്ടിലായതോടെയാണ് റേഷന്‍ കാര്‍ഡ് ബിപിഎല്‍ ആക്കി മാറ്റി ലഭിക്കാന്‍ കാര്‍ത്യായനി ഓഫീസുകള്‍ കയറി ഇറങ്ങാന്‍ തുടങ്ങിയത്.
കാസര്‍കോട്: റേഷന്‍ കാര്‍ഡ് (Ration Card) ബിപിഎല്‍ ആക്കി മാറ്റി ലഭിക്കാനായി കാസര്‍കോട് പിലിക്കോട് തെക്കേമാണിയാട്ടെ കാര്‍ത്യായനി ഓഫീസുകള്‍ കയറി ഇറങ്ങാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. പക്ഷേ ഇതുവരേയും അധികൃതര്‍ ഈ വയോധികയോട് കനിവ് കാണിച്ചിട്ടില്ല. ഈ എഴുപത്തഞ്ചാം വയസിലും കഠിനാധ്വാനത്തിലാണ് തെക്കേമാണിയാട്ടെ കാര്‍ത്യായനി. ഭര്‍ത്താവ് അമ്പു നേരത്തെ മരിച്ചു. മകള്‍ക്ക് അര്‍ബുദമായിരുന്നു. മകളും മരിച്ചു. ഇതോടെ മകളുടെ രണ്ട് കുട്ടികളുടെ സംരക്ഷണം കാര്‍ത്യായനിക്ക് ഏറ്റെടുക്കേണ്ടി വന്നു. തൊഴിലുറപ്പ് ജോലിയില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിലാണ് കുടുംബം ജീവിക്കുന്നത്.
വരുമാനം നിലച്ച് കുടുംബം ബുദ്ധിമുട്ടിലായതോടെയാണ് റേഷന്‍ കാര്‍ഡ് ബിപിഎല്‍ ആക്കി മാറ്റി ലഭിക്കാന്‍ കാര്‍ത്യായനി ഓഫീസുകള്‍ കയറി ഇറങ്ങാന്‍ തുടങ്ങിയത്. ചുവപ്പ് നാടയുടെ കുരുക്കഴിക്കാനുള്ള ഓട്ടത്തില്‍ ഈ വയോധിക തളര്‍ന്നു. പഞ്ചായത്ത് മെംബര്‍ അടക്കമുള്ളവര്‍ കാര്‍ത്യായനിക്ക് വേണ്ടി അധികൃതരെ സമീപിച്ചെങ്കിലും കനിഞ്ഞില്ല. പാവപ്പെട്ട ഒരമ്മയാണ് ഈ എഴുപ്പത്തഞ്ചാം വയസിലും ബിപിഎല്‍ റേഷന്‍ കാര്‍ഡ് ലഭിക്കാനായി അലയുന്നത്. ഓഫീസുകള്‍ കയറി ഇറങ്ങി മടുത്ത നിരാശയില്‍ പ്രതീക്ഷകള്‍ അസ്മതിച്ച് ഒരു കുടുംബം കൂടി.
ചോറ്റാനിക്കര: ചോറ്റാനിക്കര ദേവിക്ക് (Chotanikkara devi) 60 സെന്റ് സ്ഥലം കാണിക്കയായി സമര്‍പ്പിച്ച് ഭക്ത. ചേര്‍ത്തല സ്വദേശിനി ശാന്ത എല്‍. പിള്ളയാണു (Santha L Pillai) മരണ ശേഷം തന്റെ പേരിലുള്ള ചേര്‍ത്തല പള്ളിപ്പുറത്തെ 60 സെന്റ് സ്ഥലം സ്ഥലം ദേവിക്കു കാണിക്കയായി നല്‍കിയത്. ഒരു മാസം മുമ്പ് ശാന്ത മരിച്ചു. ചോറ്റാനിക്കര ഉത്സവത്തിന്റെ പൂരം നാളായ ഇന്നലെ സഹോദരി ലക്ഷ്മി പി. പിള്ള ക്ഷേത്രത്തിലെത്തി വില്‍പത്രം കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വി. നന്ദകുമാറിനു കൈമാറി.
20 വര്‍ഷത്തോളം ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ സൗജന്യമായി സേവനം ചെയ്ത ഭക്തയായിരുന്നു ശാന്ത. ഏക മകന്‍ മരിച്ചതോടെ ശാന്തയും ഭര്‍ത്താവും ചോറ്റാനിക്കരയിലേക്കു താമസം മാറി. പിന്നീട് മുഴുവന്‍ സമയവും ക്ഷേത്ര കാര്യങ്ങളുമായി ജീവിച്ചു. ഭര്‍ത്താവ് മരിച്ചതിന് ശേഷവും ശാന്ത ക്ഷേത്രത്തില്‍ തുടര്‍ന്നു. ശാരീരിക അവശതകള്‍ അലട്ടിയതോടെ സഹോദരിയുടെ വീട്ടിലേക്കു താമസം മാറി. അസുഖബാധിതയായി കിടന്നപ്പോഴാണ് തന്റെ പേരിലുള്ള സ്ഥലം ദേവിക്കു സമര്‍പ്പിക്കാന്‍ വില്‍പത്രം എഴുതിയത്. ദേവസ്വം ബോര്‍ഡ് അംഗം വി.കെ. അയ്യപ്പന്‍, കമ്മിഷണര്‍ എന്‍. ജ്യോതി, അസി. കമ്മിഷണര്‍ ബിജു ആര്‍. പിള്ള, മാനേജര്‍ എം.ജി. യഹുലദാസ് എന്നിവരും വില്‍പത്രം കൈമാറുന്ന ചടങ്ങില്‍ പങ്കെടുത്തു.
