മാന്നാർ: പ്രഭാതസവാരിക്കിടെ കാര്‍ ഇടിച്ചു പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. ചെന്നിത്തല കാരാഴ്മ ചിറയില്‍ വി സി ദിവാകരന്‍ (72) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് അപകടം നടന്നത്. പ്രഭാതസവാരിക്കിറങ്ങിയ ദിവാകരനെ നിയന്ത്രണം തെറ്റിയെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. 

കാരാഴ്മ മാര്‍ക്കറ്റ് ജങ്ഷന് സമീപം പുലര്‍ച്ചെ 5.30നായിരുന്നു അപകടം. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പകല്‍ രണ്ടിനാണ് മരണം സംഭവിച്ചത്.