Asianet News MalayalamAsianet News Malayalam

കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

കാട്ടുപന്നി മാധവനെ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.

old man dies after being attacked by wild boar in Wayanad
Author
First Published Oct 5, 2022, 7:38 AM IST

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിൽ കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു.  കാക്കവയല്‍ കൈപാടം കോളനിയിലെ മാധവനാണ് മരിച്ചത്. ഇന്നലെയാണ് മരണം. തിങ്കളാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ കാക്കവയല്‍ വിജയാബാങ്കിന് സമീപത്തു വെച്ചാണ് ഇയാളെ കാട്ടുപന്നി ആക്രമിച്ചത്. വീട്ടിൽ നിന്നും ടൗണിലേക്ക് പോകുന്ന വഴിയാണ് സംഭവം. 

കാട്ടുപന്നി മാധവനെ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. കാട്ടുപന്നി ശല്യം അവസാവനിപ്പിക്കാവന്‍ വനം വകുപ്പ് അടിയന്തരമായി ഇടപെടണമെന്നാണ്  മരിച്ച മാധവന്‍റെ കുടുംബത്തിന് അടിയന്തര ധനസഹായം നൽകണമെന്ന് കൽപ്പറ്റ എംഎൽഎ ടി. സിദ്ദിഖ് വനം വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു.

അതേസമയം അമ്പലവയൽ മഞ്ഞപ്പാറയിലെ ക്വാറിക്കുളത്തിൽ യുവാവിന്‍റെ  മൃതദേഹം കണ്ടെത്തി. ആണ്ടൂർ കരളിക്കുന്ന് സ്വദേശി അരുൺ കുമാറാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി മുതൽ ഇയാളെ വീട്ടിൽ നിന്ന് കാണാതായിരുന്നു.   മഞ്ഞപ്പാറ ക്വാറിക്കുളത്തിനു സമീപം പിന്നീട് അരുണിന്‍റെ ബൈക്ക് കണ്ടെത്തി. തുടർന്ന് ക്വാറികുളത്തിൽ ഫയർഫോഴ്സ്  തെരച്ചിൽ നടത്തുകയായിരുന്നു. സ്വകര്യ ഫിനാൻസ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അരുൺ കുമാർ ആത്മഹത്യ ചെയ്തതാണെന്നാണ് നിഗമനം. സഭവത്തില്‍ അമ്പലവയൽ പോലീസ് അന്വേഷണം തുടങ്ങി.

Follow Us:
Download App:
  • android
  • ios