റോഡ് മുറിച്ചു കടക്കവേ ബസ് സ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിനെ മറി കടന്ന് എത്തിയ സ്വകാര്യ ബാങ്കിൻ്റെ വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. 

തിരുവനന്തപുരം: കിളിമാനൂർ ആറ്റിങ്ങൽ റോഡിൽ ചെമ്മരത്തുമുക്കിൽ അമിത വേഗതയിലെത്തിയ വാഹനമിടിച്ച് ചികിത്സയിലിരുന്ന വയോധികൻ മരിച്ചു. കേശവപുരം ബി.ജി നിവാസിൽ ഭാസ്ക്കരൻ(72) ആണ് മരിച്ചത്. 

തൊഴിലുറപ്പ് തൊഴിലാളിയായ ഭാസ്ക്കരൻ ജോലി കഴിഞ്ഞ് വൈകുന്നേരം 4.30 ഓടെ ചെമ്മരത്തുമുക്കിലെത്തി റോഡ് മുറിച്ചു കടക്കവേ ബസ് സ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിനെ മറി കടന്ന് എത്തിയ സ്വകാര്യ ബാങ്കിൻ്റെ വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

തുടർന്ന് എതിർദിശയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ഓട്ടോറിക്ഷകളെ ഇടിച്ച ശേഷമാണ് വാഹനം നിന്നത്. ഓടിക്കൂടിയ ഓട്ടോ തൊഴിലാളികളും നാട്ടുകാരും ചേർന്ന് ഭാസ്ക്കരനെ കേശവപുരം സി.എച്ച്. സിയിൽ എത്തിച്ചു.അവിടെ നിന്നും പാരിപ്പള്ളി മെഡിക്കൽ കോളജിൽ എത്തിച്ചു രാത്രിയോടെ മരിച്ചു കിളിമാനൂർ പൊലീസ് കേസ് എടുത്തു.

എമർജൻസി നമ്പർ 112 ൽ പാതിരാത്രി ആലപ്പുഴ നിന്നൊരു ഒരു കോൾ, പറന്നെത്തിയ പൊലീസിനെ വട്ടം കറക്കിയ യുവാവ് പിടിയിൽ

YouTube video player