ചേർത്തല: തെരുവ് നായയുടെ ആക്രമണത്തിൽ വയോധികന് പരിക്ക്. ജോലി കഴിഞ്ഞ് ഹോട്ടലിന്റെ പിൻവശത്തെ മുറിയിൽ ഉറങ്ങിയ ജീവനക്കാരനു നേരെയാണ് തെരുവു നായയുടെ അക്രമണമുണ്ടായത്. ഇയാളുടെ മുഖത്താണ് കടിയേറ്റത്.

നഗരസഭ 23ാം വാർഡ് മഠത്താളിചിറയിൽ കുഞ്ഞച്ചൻ(72)നാണ് കടിയേറ്റത്. കഴിഞ്ഞദിവസം വൈകിട്ട് അഞ്ചിനു നഗരത്തിൽ കോടതികവലക്കു സമീപത്തെ ഹോട്ടലിലായിരുന്നു സംഭവം. വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഇയാൾക്ക് എട്ടു തുന്നലുണ്ട്. 

read more: അനധികൃത കോഴി കടകൾ അടച്ചുപൂട്ടണം; പരാതിയുമായി നാട്ടുകാര്‍