വയോധികനെ  മരിച്ച നിലയിൽ കണ്ടെത്തി. ചിങ്ങോലി നാലാം വാർഡിൽ ഗീതാ ഭവനത്തിൽ പൊടിയൻ (72)ആണ് മരിച്ചത്. അടക്ക പറിക്കുന്ന തൊഴിലാളിയായ ഇയാളെ മഹാദേവികാട് പുളിക്കീഴ് ജംഗ്ഷൻ വടക്കുവശത്തുള്ള പുരയിടത്തിൽ  ഇന്ന് ഉച്ചയ്ക്ക് 12.30 -യോടെ  മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. 


ഹരിപ്പാട്: വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. ചിങ്ങോലി നാലാം വാർഡിൽ ഗീതാ ഭവനത്തിൽ പൊടിയൻ (72)ആണ് മരിച്ചത്. അടക്ക പറിക്കുന്ന തൊഴിലാളിയായ ഇയാളെ മഹാദേവികാട് പുളിക്കീഴ് ജംഗ്ഷൻ വടക്കുവശത്തുള്ള പുരയിടത്തിൽ ഇന്ന് ഉച്ചയ്ക്ക് 12.30 -യോടെ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. അടക്ക പറിക്കാനായി ഈ ഭാഗത്ത് എത്തിയതായിരുന്നു പൊടിയൻ. 

ആളൊഴിഞ്ഞ പുരയിടത്തിലെ കവുങ്ങിനോടുത്തായിട്ടാണ് മൃതദേഹം കണ്ടത്. പറിച്ച അടയ്ക്കാ കുലകളും മൃതദേഹത്തിന് സമീപത്തുണ്ടായിരുന്നു. സമീപത്തുള്ള വീട്ടിലെ സ്ത്രീ പൊടിയൻ വീണു കിടക്കുന്നത് കണ്ട് മറ്റുള്ളവരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ വന്ന് നോക്കിയപ്പോൾ ഇയാള്‍ മരിച്ചിരുന്നു. തൃക്കുന്നപ്പുഴ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.