Asianet News MalayalamAsianet News Malayalam

ഓണം ആഘോഷക്കാലത്തെ തിരക്ക് നിയന്ത്രിക്കാൻ സ്‌പെഷ്യൽ ട്രെയിൻ; റെയിൽവേ മന്ത്രിക്ക് കത്തെഴുതി മന്ത്രി അബ്‌ദുറഹിമാൻ

ദില്ലി, മുംബൈ, ഗോവ, അഹമ്മദാബാദ്‌, കൊൽക്കത്ത, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്‌ എന്നിവിടങ്ങളിൽ നിന്നാണ്‌ സ്‌പെഷ്യൽ ട്രെയിനുകൾ വേണ്ടതെന്ന് മന്ത്രി കത്തിൽ ആവശ്യപ്പെട്ടു

Onam celebration season kerala needs Special train Minister Abdul Rahman letter to the Railway Minister asd
Author
First Published Jul 28, 2023, 8:17 PM IST

തിരുവനന്തപുരം: ഓണം, നവരാത്രി ആഘോഷവേളകളിലെ തിരക്ക്‌ കണക്കിലെടുത്ത്‌ രാജ്യത്തെ പ്രധാന നഗരങ്ങളിൽ നിന്ന്‌ കേരളത്തിലേക്ക്‌ പ്രത്യേക ട്രെയിനുകൾ വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി അബ്‌ദുറഹിമാൻ കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തെഴുതി. ഓൺക്കാലത്ത് കേരളത്തിലേക്ക്‌ പ്രത്യേക ട്രെയിനുകളും നിലവിലെ ട്രെയിനുകളിൽ അധിക കോച്ചുകൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് റെയിൽവേ ചുമതലയുള്ള മന്ത്രി വി അബ്‌ദുറഹിമാൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവിന്‌ കത്തെഴുതിയത്.

രാത്രിയും പകലും പരിശോധന! മദ്യപിച്ച് വാഹനമോടിക്കുന്നവരെ ശ്രദ്ധിക്കുക, ഒറ്റയടിക്ക് പിടിയിലായത് 167 പേർ

ദില്ലി, മുംബൈ, ഗോവ, അഹമ്മദാബാദ്‌, കൊൽക്കത്ത, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്‌ എന്നിവിടങ്ങളിൽ നിന്നാണ്‌ സ്‌പെഷ്യൽ ട്രെയിനുകൾ വേണ്ടത്‌. നവരാത്രി കാലത്ത്‌ കേരളത്തിനകത്ത്‌ തിരക്ക്‌ കുറയ്‌ക്കാൻ സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിക്കണമെന്നും വി അബ്‌ദുറഹിമാൻ കത്തിൽ ആവശ്യപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

'കേരളത്തിന് ഒരു വന്ദേഭാരത് കൂടി കിട്ടും'; റെയില്‍വേ മന്ത്രി ഉറപ്പ് നല്‍കിയെന്ന് കെ സുരേന്ദ്രന്‍

അതേസമയം കേരളത്തിന് ഒരു വന്ദേ ഭാരത് എക്സ്പ്രസ് കൂടി കിട്ടിയേക്കുമെന്ന വിവരങ്ങളും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്.
കേരളത്തിന് ഒരു വന്ദേ ഭാരത് എക്സ്പ്രസ് കൂടി കിട്ടുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് പറഞ്ഞത്. കാസർകോട് നിന്ന് തലസ്ഥനത്തേക്ക് ഒരു വന്ദേ ഭാരത് ട്രെയിൻ കൂടി അനുവദിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി ഉറപ്പ് നല്‍കിയതായാണ് കെ സുരേന്ദ്രന്‍ അറിയിച്ചത്. വൈകാതെ നടപടികൾ പൂർത്തിയാക്കി ഒരു വന്ദേ ഭാരത് കൂടി കേരളത്തില്‍ ഓടി തുടങ്ങുമെന്നാണ് കെ സുരേന്ദ്രന്‍ തൃശൂരിൽ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. സിൽവർ ലൈൻ അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം അഭിപ്രായപ്പെടുകയും ചെയ്തു. സര്‍ക്കാർ ഉദ്ദേശിച്ച രീതിയിൽ ഒരിക്കലും പദ്ധതി നടക്കാൻ പോകുന്നില്ല. മെട്രോമാൻ ഇ ശ്രീധരന്‍റെ അഭിപ്രായം സര്‍ക്കാർ അംഗീകരിക്കും എന്ന് തോന്നുന്നില്ലെന്നും വിഷയത്തിൽ കേരള സർകാർ പ്രതികരിക്കട്ടെ എന്നും കെ സുരേന്ദ്രൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Follow Us:
Download App:
  • android
  • ios