ഓണം സ്പെഷൽ ഡ്രൈവിൻറെ  ഭാഗമായി നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. 

പാലക്കാട്: തിരുവോണ ദിനത്തില്‍ വില്‍പ്പന നടത്താനായി സൂക്ഷിച്ച 52 ലിറ്റര്‍ വിദേശ മദ്യവുമായി ഒരാള്‍ പിടിയിലായി. കിഴക്കഞ്ചേരി വെള്ളപുഴ സ്വദേശിയായ ചെന്താമരാക്ഷനെയാണ് ആലത്തൂർ എക്സൈസ് സംഘം പിടികൂടിയത്. ഓണം സ്പെഷൽ ഡ്രൈവിൻറെ ഭാഗമായി നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. 

വീട്ടിൽ സൂക്ഷിച്ച നിലയിലായിരുന്നു മദ്യം. ഓണത്തിന് വിൽക്കാൻ വേണ്ടി സൂക്ഷിച്ച മദ്യമാണ് കണ്ടെത്തിയതെന്ന് എക്സൈസ് സംഘം പറഞ്ഞു. എക്സൈസ് ഇൻസ്പെക്ടർ കെ എസ് പ്രശോഭിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.