Asianet News MalayalamAsianet News Malayalam

ഓണം സ്‌പെഷ്യൽ ഡ്രൈവ്; ഇടുക്കിയിൽ കഞ്ചാവും ചാരായവും പിടികൂടി, ഒരാൾ അറസ്റ്റിൽ

ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ആർ ജയചന്ദ്രൻ ശേഖരിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്‍റ് സ്ക്വാഡ്, ഇടുക്കി ഡിസി സ്ക്വാഡിലെ അംഗങ്ങൾ, ഉടുമ്പൻ ചോല എക്സൈസ് എന്നിവർ ചേർന്നായിരുന്നു ലഹരി വേട്ട.

Onam Special Drive Ganja and arrack seized in Idukki one arrested
Author
First Published Aug 17, 2024, 9:29 PM IST | Last Updated Aug 17, 2024, 9:29 PM IST

ഇടുക്കി: ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ഇടുക്കിയിൽ കഞ്ചാവും ചാരായവും പിടികൂടി. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ആർ ജയചന്ദ്രൻ ശേഖരിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്‍റ് സ്ക്വാഡ്, ഇടുക്കി ഡിസി സ്ക്വാഡിലെ അംഗങ്ങൾ, ഉടുമ്പൻ ചോല എക്സൈസ് എന്നിവർ ചേർന്നായിരുന്നു ലഹരി വേട്ട.

രാജാക്കാട് കള്ളിമാലിക്കരയിൽ സുരേഷ് ആർ എന്നയാളെ 1.4 കിലോഗ്രാം കഞ്ചാവ് സഹിതം എക്സൈസ് അറസ്റ്റ് ചെയ്തു. കൂടാതെ രാജാക്കാട് ആനപ്പാറ ഉണ്ടമലക്കരയിൽ സൈബു തങ്കച്ചൻ എന്നയാൾ താമസിക്കുന്ന വീട്ടിൽ നിന്ന് 12.38 കിലോഗ്രാം കഞ്ചാവ്, 25 ലിറ്റർ വാറ്റ് ചാരായം, 150 ലിറ്റർ കോട, വാറ്റ് ഉപകരണങ്ങൾ, കഞ്ചാവ് തൂക്കാൻ ഉപയോഗിക്കുന്ന ത്രാസ് വാഹനത്തിൽ പതിക്കുന്ന വ്യാജ നമ്പർ പ്ലേറ്റുകൾ എന്നിവയും എക്സൈസ് കണ്ടെടുത്തു.  

സൈബു തങ്കച്ചൻ ഒളിവിലാണ്. പരിശോധനയ്ക്ക് എത്തിയപ്പോൾ വീട്ടിൽ ആളില്ലാതിരുന്നതിനാൽ വില്ലേജ് ഓഫീസറിന്റെയും, പഞ്ചായത്ത് മെമ്പറിന്റെയും സാന്നിധ്യത്തിൽ വീട് തുറന്നാണ് പരിശോധന നടത്തിയത്.  പ്രതി സൈബു തിരുവനന്തപുരം പേരൂർക്കട പൊലീസ് സ്റ്റേഷനിൽ 10.5 കിലോഗ്രാം ഹാഷിഷ് ഓയിൽ കേസിലെ പ്രതിയാണ്.

ഉടുമ്പഞ്ചോല സർക്കിൾ ഇൻസ്പെക്ടർ ജി വിജയകുമാറിന്റെ നേതൃത്വത്തിൽ കമ്മീഷണർ സ്ക്വാഡ്  അംഗങ്ങളായ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് രാജ് കുമാർ ബി, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് അനീഷ് കുമാർ ടി. എ , ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സ്‌ക്വാഡിലെ ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ സിജുമോൻ കെ എൻ, ലിജോ ജോസഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ ലിജോ ജോസഫ്, ഷോബിൻ മാത്യു, ആൽബിൻ ജോസഫ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സിമി ഗോപി, ഉടുമ്പഞ്ചോല എക്സൈസ് ഓഫീസിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മാരായ സിജു പി ടി, പ്രകാശ് , പ്രിവന്റിവ് ഓഫീസർ ഗ്രേഡ് രതീഷ് കുമാർ എം ആർ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഷിബു ജോസഫ്, നാസർ പി വി എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

7 വർഷം പൂട്ടിക്കിടന്ന പെട്ടിക്കടയ്ക്ക് 2,12,872 രൂപ വാടക കുടിശിക, നോട്ടീസ് കിട്ടി; ഇടപെടലുമായി എം ബി രാജേഷ്

ഒരു പയ്യന്‍റെ കഥ, ബസിൽ പാസ് കിട്ടിയതിനാൽ തുടർപഠനം സാധ്യമായ ആ പയ്യൻ ഇന്ന്...; ഹൃദയം തൊട്ട് കളക്ടറുടെ പ്രസംഗം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios