മുന്‍ എം എല്‍ എയും നാദാപുരത്തെ മുസ്ലിം ലീഗ് നേതാവുമായ പാറക്കല്‍ അബ്ദുള്ളയെ സമൂഹമാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. വാട്‌സാപ് ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അസീസിനെ പിടികൂടിയത്. 

കോഴിക്കോട്: മുന്‍ എംഎല്‍എയും നാദാപുരത്തെ മുസ്ലിം ലീഗ് നേതാവുമായ പാറക്കല്‍ അബ്ദുള്ളയെ സമൂഹമാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പുറമേരി കുനിങ്ങാട് സ്വദേശി എടച്ചേരിക്കണ്ടി അബ്ദുല്‍ അസീസിനെയാണ് കോഴിക്കോട് റൂറല്‍ സൈബര്‍ സിഐ ആര്‍ രാജേഷ് കുമാര്‍ അറസ്റ്റ് ചെയ്തത്. സമൂഹത്തില്‍ സ്പര്‍ദ്ധയും അരജകത്വുവും ഉണ്ടാക്കുന്ന തരത്തിലുള്ള ശബ്ദസന്ദേശമാണ് ഇയാള്‍ സമൂഹമാധ്യമം വഴി പ്രചരിപ്പിച്ചതെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. വാട്‌സാപ് ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അസീസിനെ പിടികൂടിയത്.