ബാങ്കിൽ നിന്നും കിട്ടിയ മൊബൈൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.

കൊല്ലം: കൊല്ലം ഓച്ചിറയില്‍ ബാങ്കിന്‍റെ ജനല്‍ തകര്‍ത്ത് കവര്‍ച്ചാശ്രമം നടത്തിയ ആള്‍ പിടിയില്‍. കായംകുളം കൃഷ്ണപുരം സ്വദേശി അരുണാണ് പിടിയിലായത്. ബാങ്കിൽ നിന്നും കിട്ടിയ മൊബൈൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. ഓച്ചിറ പൊലീസ് ചോദ്യം ഇയാളെ ചെയ്ത് വരികയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്നലെയാണ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ശാഖയില്‍ മോഷണ ശ്രമം നടന്നത്. ബാങ്കിന്റെ ജനൽ വാതിൽ തകർത്ത് മോഷ്ടാവ് അകത്തു കടക്കുകയായിരുന്നു. എന്നാല്‍ പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.