കോഴിക്കോട്: യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചവശവനാക്കിയ ശേഷം മുങ്ങിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പണിക്കർ റോഡിൽ താമസിക്കുന്ന ജോസഫ് സൈമനെയാണ് അറസ്റ്റ് ചെയ്തത്. മൂന്നംഗ സംഘമാണ് യുവാവിനെ മര്‍ദ്ദിച്ച ശേഷം അറസ്റ്റ് ഭയന്ന് മുങ്ങിയത്. വെള്ളയിൽ കൊന്നാട് എന്ന സ്ഥലത്ത് വെച്ചാണ് മൂന്നംഗ സംഘം അക്രമം നടത്തിയത്.

യുവാവിനെ മർദ്ദിച്ച കേസിലെ പ്രതികളായ ബിലാൽ, മുരളി എന്നിവർ നേരത്തേ പിടിയിലായിരുന്നു.  വിവിധ പോലീസ് സ്റ്റേഷനുകളിൽ കേസുകൾ ഉള്ള ജോസഫ് സൈമൺ  പൊറ്റമ്മൽ എന്ന സ്ഥലത്ത് ഒളിവിൽ താമസിക്കുകയായിരുന്നു.  രഹസ്യ വിവരത്തെ തുടര്‍ന്ന് വെള്ളയിൽ ഇൻസ്പെക്ടർ റോബർട്ട് ജോണിയുടെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘമാണ്  ജോസഫിനെ അറസ്റ്റ് ചെയ്തത്.

എസ് ഐ അസീസ്, സിപിഒ മൻഫർ ഖാൻ , സിവില്‍പൊലീസ് ഓഫീസര്‍മാരായ നിധീഷ്, രതീഷ്, സാജൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.  സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതി ഒളിച്ചിരിക്കുന്ന സ്ഥലം പൊലീസ് കണ്ടെത്തിയത്. അറസ്റ്റിലായ ജോസഫിനെ  കോടതിയിൽ ഹാജരാക്കും.