കുളമാവ് വൈരമണി ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം ഉണ്ടായിരിക്കുന്നത്. 

ഇടുക്കി: മ്ലാവിനെ വേട്ടയാടി പിടികൂടി ഇറച്ചി വില്‍പ്പന നടത്തിയ സംഘത്തിലെ ഒരാള്‍ പിടിയില്‍. കോട്ടമല പുതിയ മഠത്തില്‍ കുട്ടപ്പന്‍ (60) ആണ് പിടിയിലായത്. കുളമാവ് വൈരമണി ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവരെ ഉടന്‍ പിടികൂടുമെന്നും വനപാലകര്‍ അറിയിച്ചു.

നഗരംപാറ ഫോറസ്റ്റ് ഓഫീസര്‍ സതീഷ് കുമാര്‍, വൈരമണി ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ശ്രീജിത്ത് കെ.പി, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ ഒ.സി സന്തോഷ്, സുധാമോള്‍ ദാനിയേല്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ സബിന്‍ കെ.എസ്, സജീവ് കെ.എസ്, അഖില്‍ കെ. ശങ്കര്‍, ജിജി തോമസ്, സുധീഷ് സോമന്‍, ഡ്രൈവര്‍ കം വാച്ചര്‍ പ്രവീണ്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

READ MORE: കണ്ണൂർ വിമാനത്താവളത്തിന്റെ റൺവെ വികസനം; 8 വർഷം കഴിഞ്ഞിട്ടും നഷ്ടപരിഹാരമില്ല, 200ഓളം കുടുംബങ്ങൾ ദുരിതത്തിൽ