പയ്യോളിയിൽ വെച്ചുണ്ടായ ബൈക്കപകടത്തിൽ യുവാവ് മരിച്ചു. എറണാകുളം ചെറായി താത്തങ്ങാടി വീട്ടിൽ ഡാന്റിഷിന്‍റെ മകൻ  ജിതീഷ്. ടി. ഡി (25) യാണ്  മരിച്ചത്. 

കോഴിക്കോട് : പയ്യോളിയിൽ വെച്ചുണ്ടായ ബൈക്കപകടത്തിൽ യുവാവ് മരിച്ചു. എറണാകുളം ചെറായി താത്തങ്ങാടി വീട്ടിൽ ഡാന്റിഷിന്‍റെ മകൻ ജിതീഷ്. ടി. ഡി (25) യാണ് മരിച്ചത്. 

ഇന്ന് പുലർച്ചെ 4.30 ന് ജിതേഷ് സഞ്ചരിച്ച ബൈക്ക് എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കൊച്ചിയിൽ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) ജീവനക്കാരനാണ് ജിതേഷ്. അമ്മ: ഗീത, സഹോദരി: ജിതിന.