ഇടുക്കി: ആനയിറങ്കല്‍ ഡാമില്‍ വള്ളം മറിഞ്ഞ് കാണാതായ മധ്യവയസ്‌കൻ മരിച്ചു. ശാന്തൻപാറ സ്വദേശി ഈട്ടിക്കൽ സാബു (55) ആണ് മരിച്ചത്. ആനയിറങ്കൽ എൺപതേക്കർ ഭാഗത്ത് വെച്ചാണ് വള്ളം മറിഞ്ഞ് അപകടമുണ്ടായത്. മൃതദേഹം നെടുങ്കണ്ടം താലൂക് ആശുപത്രിയിലേക്ക് മാറ്റി.