ലോറിയിടിച്ച് ബുള്ളറ്റില്‍ നിന്ന് തെറിച്ച് വീണ മനാഫിൻ്റെ ദേഹത്ത് കൂടി ലോറി കയറിയിറങ്ങുകയായിരുന്നു. ഹെല്‍മെറ്റ് പൊട്ടിച്ചിതറി.

കോഴിക്കോട്: കൊയിലാണ്ടിയിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ചു. തിരുവങ്ങൂര്‍ റാഷിദ കോട്ടേജില്‍ മൊയ്തീന്‍ കുട്ടിയുടെ മകന്‍ അബ്ദുള്‍ മനാഫ് (47) ആണ് മരിച്ചത്.

ലോറിയിടിച്ച് ബുള്ളറ്റില്‍ നിന്ന് തെറിച്ച് വീണ മനാഫിൻ്റെ ദേഹത്ത് കൂടി ലോറി കയറിയിറങ്ങുകയായിരുന്നു. ഹെല്‍മെറ്റ് പൊട്ടിച്ചിതറി. ഇരുവാഹനങ്ങളും കോഴിക്കോട് ഭാഗത്തക്ക് പോവുകയായിരുന്നു. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ലോറി കൊയിലാണ്ടി പൊലീസ് കസ്റ്റഡിയിലെടുത്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona