ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് മാന്നാറിൽ ദാരുണമായ അപകടമുണ്ടായത്.

ആലപ്പുഴ: ആലപ്പുഴയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അഞ്ച് പേർക്ക് ഗുരുതര പരിക്കുണ്ട്. ഇവരിൽ രണ്ട് പേരെ വെന്റിലേറ്ററിലേക്ക് മാറ്റി. മാന്നാർ ഇരമത്തൂർ ഭാഗത്ത് ബുധനാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു ബൈക്കുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചെന്നിത്തല സ്വദേശി ജഗൻ (23) ആണ് അപകടത്തിൽ മരിച്ചത്. രണ്ട് ബൈക്കുകളിൽ സഞ്ചരിച്ച ആറ് പേരാണ് മാന്നാർ ഇരമത്തൂർ ഭാഗത്തു വെച്ച് അപകടത്തിൽപെട്ടത്. ഇവർ ശിവരാത്രി മഹോത്സവം കഴിഞ്ഞ് മടങ്ങി വരികയായിരുന്നു എന്നാണ് വിവരം. പരിക്കേറ്റവരെ പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഒരാൾ ആശുപത്രിയിൽ വെച്ച് മരണപ്പെടുകയായിരുന്നു. പരിക്കേറ്റവരിൽ അതീവ ഗുരുതരാവസ്ഥയിലുള്ള രണ്ട് പേരെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്.

Read also:  എറണാകുളത്ത് ഭാര്യയെ കുത്തിയ ശേഷം ഭർത്താവ് സ്വയം കഴുത്തിൽ മുറിവേൽപ്പിച്ചു; ആശുപത്രിയിലേക്ക് മാറ്റി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം