കോഴിക്കോട്:  മുക്കത്ത് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കാരശേരി നെല്ലിക്കാപറമ്പ് സ്വദേശി സെയ്ദു മുഹമ്മദ്ദാണ് മരിച്ചത്. മുക്കം പെരുമ്പടപ്പിൽ ഇന്നു രാവിലെ 8.10 ന് ബൈക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മരണം. പരുക്കേറ്റ സെയ്ദ് മുഹമ്മദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളെജിലേക്ക് മാറ്റി.