വീട്ടിൽ നിന്ന് രാവിലെ സാധനം വാങ്ങാനായി ഇറങ്ങിയതായിരുന്നു സിബിയെന്നാണ് വിവരം. എങ്ങനെയാണ് തീപിടിച്ചതെന്നതിൽ വ്യക്തതയില്ല.   

തൊടുപുഴ: പെരുമാങ്കണ്ടത്ത് റബർ തോട്ടത്തിൽ നിർത്തിയിട്ടിരുന്ന കാർ കത്തി നശിച്ചു. കാറിനുള്ളിലുണ്ടായിരുന്ന ആൾ വെന്തുമരിച്ചു. റിട്ട. ബാങ്ക് ജീവനക്കാരൻ സിബിയാണ് മരിച്ചത്. വീട്ടിൽ നിന്ന് രാവിലെ സാധനം വാങ്ങാനായി ഇറങ്ങിയതായിരുന്നു സിബിയെന്നാണ് വിവരം. എങ്ങനെയാണ് തീപിടിച്ചതെന്നതിൽ വ്യക്തതയില്ല. 

കാർ സിബിയുടേത് തന്നെയെന്ന് ബന്ധു റോയ് തിരിച്ചറിഞ്ഞു. സിബിക്ക് ആത്മഹത്യ ചെയ്യേണ്ട സാഹചര്യങ്ങളില്ലെന്നും കാർ കത്തിയുള്ള അപകടമാകാമെന്ന് സംശയിക്കുന്നുവെന്നും ശാസ്ത്രീയമായ അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. ഒരുപാട് കാലപ്പഴക്കം ഉള്ള കാറാണ് സിബി ഉപയോഗിച്ചിരുന്നത്. ഒരുപക്ഷേ കാറിൽ നിന്ന് തീ ഉയർന്നപ്പോൾ ഒതുക്കി നിർത്തിയതാകാമെന്നും പുറത്തിറങ്ങാൻ കഴിയാതെ പോയതാകാമെന്നും ബന്ധുക്കൾ സംശയം പ്രകടിപ്പിക്കുന്നു.

ഓടിക്കൊണ്ടിരിക്കെ കാറിൽ നിന്നും പുക, പിന്നാല കാർ തീപിടിച്ച് കത്തി; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ടിപ്പര്‍ ലോറിക്ക് തീപിടിച്ചു

എറണാകുളം ആലങ്ങാടിനടുത്ത് കൊങ്ങോര്‍പ്പളളിയില്‍ ടിപ്പര്‍ ലോറിക്ക് തീപിടിച്ചു. സര്‍വീസ് സഹകരണ ബാങ്കിന് സമീപത്തെ റോഡില്‍ ഉച്ചയോടെയായിരുന്നു സംഭവം. എംസാന്‍ഡുമായി വന്ന ലോറിയില്‍ നിന്ന് പുക ഉയരുകയായിരുന്നു. ഇതോടെ വാഹനം നിര്‍ത്തി ഡ്രൈവര്‍ പുറത്തിറങ്ങി. പിന്നാലെ തീ ആളിക്കത്തി. നാട്ടുകാര്‍ സമീപത്തെ വീടുകളില്‍ നിന്ന് വെള്ളമൊഴിച്ചും മറ്റും തീ കെടുത്തുകയായിരുന്നു. ആര്‍ക്കും പരുക്കില്ല. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.

ആർഎംഒയുടെ കാറിടിച്ച് ജീവനക്കാരിക്ക് ​ഗുരുതര പരിക്ക്; സംഭവം ആലപ്പുഴ ജനറൽ ആശുപത്രിയിൽ; കേസെടുത്തു‌

YouTube video player