ഫ്ലാറ്റ് നിർമ്മാണത്തിന് എത്തിച്ച മാർബിൾ ഇറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. 

തിരുവനന്തപുരം : തിരുവനന്തപുരം വെള്ളയമ്പലത്ത് ഫ്ലാറ്റ് നിർമാണ സൈറ്റിൽ അപകടം. ഒരു നിർമാണ തൊഴിലാളി മരിച്ചു. തമിഴ്നാട് സ്വദേശി കിംഗ്‌സിൽ (30) ആണ് മരിച്ചത്. ഫ്ലാറ്റ് നിർമ്മാണത്തിന് എത്തിച്ച മാർബിൾ ഇറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മാർബിൾ തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇവർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. 

YouTube video player

പോസ്റ്റിലിടിച്ച് വിദ്യാർത്ഥിയുടെ തലയറ്റു വീണ കേസ്, ബസ് ഡ്രൈവർക്ക് തടവും പിഴയും ശിക്ഷ

കണ്ണൂർ: കെ എസ് ആർടിസി ബസിൽ യാത്ര ചെയ്യവേ റോഡരികിലെ പോസ്റ്റിലിടിച്ച് വിദ്യാർത്ഥിയുടെ തലയറ്റു വീണ കേസിൽ ബസ് ഡ്രൈവർക്ക് തടവും പിഴയും ശിക്ഷ. മുണ്ടയാംപറമ്പ് സ്വദേശി ഇകെ ജോസഫിനെയാണ് മൂന്ന് മാസം തടവിനും ആറായിരം രൂപ പിഴയൊടുക്കാനും ശിക്ഷിച്ചത്. കൂത്തുപറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയുടെതാണ് ഉത്തരവ്. 2017 ഏപ്രിൽ 26ന് കൊട്ടിയൂർ പഞ്ചായത്ത് ഓഫീസ് പരിസരത്ത് വച്ചായിരുന്നു അപകടം. ബസിൽ യാത്ര ചെയ്യവേ തമിഴ്നാട് സ്വദേശി സിബി ജയറാമെന്ന പതിമൂന്നുകാരന്റെ തല പോസ്റ്റിലിടിച്ച് അറ്റ് സമീപത്തെ ഓവുചാലിൽ വീഴുകയായിരുന്നു.