ആന്ധ്രയിൽ നിന്ന് എത്തിക്കുന്ന കഞ്ചാവ് കാഞ്ഞിരംകുളം കേന്ദ്രീകരിച്ച് ചെറു പൊതികളാക്കി വിൽപ്പന നടത്തി വന്ന യുവാവാണ് അറസ്റ്റിലായത്

തിരുവനന്തപുരം: നെയ്യാറ്റിൻകര കാഞ്ഞിരംകുളം നെല്ലിമൂട്ടിൽ നിന്ന് ഒന്നരക്കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ. കാട്ടക്കട വെളിയംകോട് സ്വദേശി സാബുവിനെയാണ് ആന്റി നാർകോട്ടിക് സ്ക്വാഡും സംഘവും പിടികൂടിയത്. നെല്ലിമൂട് ജംഗ്ഷന് സമീപം ലോഡ്ജിൽ മുറി എടുത്ത് താമസിച്ചാണ് ഇയാൾ കഞ്ചാവ് വിൽപ്പന നടത്തിവന്നത് എന്ന് ഉദ്യോഗസ്ഥ സംഘം പറഞ്ഞു.

ലോഡ്ജ് മുറിയിൽ നിന്നും ഇലക്ട്രോണിക് ത്രാസും കഞ്ചാവും പൊതികളും കണ്ടെത്തിയിട്ടുണ്ട്. ആന്ധ്രയിൽ നിന്ന് എത്തിക്കുന്ന കഞ്ചാവ് കാഞ്ഞിരംകുളം കേന്ദ്രീകരിച്ച് ചെറു പൊതികളാക്കി വിൽപ്പന നടത്തി വന്ന യുവാവാണ് അറസ്റ്റിലായത്. ആൻ്റി നർക്കോട്ടിക് സ്ക്വാഡും നെയ്യാറ്റിൻകര ഇൻസ്പെകടറും ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. 

9,60,000 രൂപ വിലയുള്ള പുസ്തകങ്ങൾ വലിയ സമ്പത്ത്; വീടോ ഒരു തരി സ്വർണമോ സ്വന്തമായി ഇല്ലാത്ത തോമസ് ഐസക്, കണക്കുകൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...