ട്രക്കിങ്ങിനിടെ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നത്.
പാലക്കാട് : ധോണി വെള്ളച്ചാട്ടത്തിൽ വീണ് ഒരാളെ കാണാതായി.വിനോദ സഞ്ചാരത്തിനെത്തിയ അജിൻ എന്നയാളെയാണ് (18) കാണാതായത്. ഒമ്പത് പേരടങ്ങുന്ന സംഘത്തിനൊപ്പമാണ് അജിൻ ധോണിയിലെത്തിയത്. ട്രക്കിങ്ങിനിടെ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നത്.
ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ തമിഴ്നാട് സ്വദേശി ചുഴിയിൽപ്പെട്ട് മരിച്ചു
തിരുവനന്തപുരം: വർക്കല ഓടയം ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ തമിഴ്നാട് സ്വദേശി ചുഴിയിൽപ്പെട്ട് മരിച്ചു. കോയമ്പത്തൂർ പല്ലടം സ്വദേശി അജയ് വിഘ്‌നേഷാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെ നില ഗുരുതരം. വിനോദസഞ്ചരികളായി സമീപത്തെ റിസോർട്ടിൽ എത്തിയവരാണ് അപകടത്തിൽപെട്ടത്.
കോഴിക്കോട് ഫറോക്ക് പൊലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം, ജലപീരങ്കി
