ഇടത് കാലിന് സാരമായി പരിക്കേറ്റ് വീണുപോയ പശുവിനെ ഹിറ്റാച്ചിയുടെ സഹായത്തോടെയാണ് ഉയര്‍ത്തി ട്രാക്ടറില്‍ ആലയില്‍ എത്തിച്ചത്.

കൽപ്പറ്റ: വയനാട്ടിൽ കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ പശു ചത്തു. സുല്‍ത്താന്‍ബത്തേരി കൊളഗപ്പാറ ചൂരിമല ചെരുപുറത്തു പറമ്പില്‍ ഷേര്‍ലി കൃഷ്ണന്റെ പശുവാണ് ചത്തത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് കടുവ പശുവിനെ ആക്രമിച്ചത്. ബീനാച്ചി എസ്റ്റേറ്റിന്റെ ഒഴിഞ്ഞ സ്ഥലത്ത് മേയാന്‍ വിട്ടപ്പോഴാണ് പശുവിനെ കടുവ ആക്രമിച്ചത്.

ഇടത് കാലിന് സാരമായി പരിക്കേറ്റ് വീണുപോയ പശുവിനെ ഹിറ്റാച്ചിയുടെ സഹായത്തോടെയാണ് ഉയര്‍ത്തി ട്രാക്ടറില്‍ വീട്ടിലെ ആലയില്‍ എത്തിച്ചത്. തുടര്‍ന്ന് ഇന്നലെ ഉച്ചയോടെയാണ് പശു ചത്തത്. 20 ലിറ്റര്‍ പാല്‍ കറക്കുന്ന പശു ചത്തതോടെ കുടുംബത്തിന്റെ വരുമാന മാര്‍ഗ്ഗം കൂടിയാണ് തിരിച്ചടിയായിരിക്കുന്നത്. ഒരു വര്‍ഷത്തിനിടെ ഇവരുടെ നാലാമത്തെ പുശുവിനെയാണ് കടുവ ആക്രമിച്ച് കൊലപ്പെടുത്തുന്നത്. 

Read More : ചതി അറിഞ്ഞത് വിദേശത്ത് പോകാൻ വസ്ത്രം വരെ പാക്ക് ചെയ്ത ശേഷം, ശരണ്യയുടെ ജീവനെടുത്ത വിസ തട്ടിപ്പ്; വേദനയോടെ നാട്