ചിഗുരുപദെ സ്വദേശി മുഹമ്മദ്‌ സഫ്വാൻ (28) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ചയാണ് മഞ്ചേശ്വരം മിയാപ്പദവിൽ വ്യാപാരിയെ കടയിൽ കയറി ഭീഷണിപ്പെടുത്തിയ സംഘം ആകാശത്തേയ്ക്ക് വെടിവച്ചത്.

കാസർകോട്: കാസർകോട് മഞ്ചേശ്വരം വെടിവെപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ. ചിഗുരുപദെ സ്വദേശി മുഹമ്മദ്‌ സഫ്വാൻ (28) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ചയാണ് മഞ്ചേശ്വരം മിയാപ്പദവിൽ വ്യാപാരിയെ കടയിൽ കയറി ഭീഷണിപ്പെടുത്തിയ സംഘം ആകാശത്തേയ്ക്ക് വെടിവച്ചത്. ബട്ട്യപ്പദവിലെ എ എസ് ജനറൽ സ്റ്റോർസ് ഉടമയായ ശുഹൈബ് മൊയിൻ ഷേഖ് ആണ് ഭീഷണിക്കിരയായത്. നിരവധി കേസുകളിൽ പ്രതിയായ മിയാപദവ് റഹീം, ഖാദർ മദങ്കല്ല് എന്നിവരാണ് വെടിയുതിർത്തത്. ഈ സംഘത്തിൽ ഉണ്ടായിരുന്ന ആളാണ് പൊലീസ് പിടിയിലായ മുഹമ്മദ് സഫ്വാൻ. ശുഹൈബ് മൊയിൻ ഷേഖിൻ്റെ സഹോദരി ഭർത്താവ് അബൂബക്കർ സിദീഖും കേസിൽ പ്രതിയാണ്.

YouTube video player