രാത്രി 10 മണിയോടെയാണ് സംഭവം. പട്ടിക്കാട് സ്വദേശി മുഹമ്മദ് ഇസാക്ക്  പുലർച്ചെ രണ്ട് മണിയോടെയാണ് മരിച്ചത്. സംഭവത്തില്‍ 4 പേർ പൊലീസ് കസ്റ്റഡിയിലാണ്.  

പെരിന്തല്‍മണ്ണ: മലപ്പുറം പെരിന്തൽമണ്ണയിൽ ബാറിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ കത്തിക്കുത്തിൽ ഒരാൾ മരിച്ചു. മലപ്പുറം സബ്രീന ബാറിൽ കസേരയ്ക്ക് വേണ്ടിയുള്ള തർക്കത്തിനിടെയാണ് കത്തിക്കുത്ത് നടന്നത്. രാത്രി 10 മണിയോടെയാണ് സംഭവം. പട്ടിക്കാട് സ്വദേശി മുഹമ്മദ് ഇസാക്ക് പുലർച്ചെ രണ്ട് മണിയോടെയാണ് മരിച്ചത്. സംഭവത്തില്‍ 4 പേർ പൊലീസ് കസ്റ്റഡിയിലാണ്.