പടിയൂര്‍ വളവനങ്ങാടി സ്വദേശി കൊലുമാപറമ്പില്‍ വെറോണി (20) ആണ് മരിച്ചത്. കല്ലേറ്റുംങ്കര പോളിടെക്‌നിക്ക് കോളേജിലെ വിദ്യാര്‍ത്ഥിയാണ് വെറോണി.
തൃശ്ശൂര്‍: പൂമംഗലം അരിപ്പാലത്ത് മീന്‍ പിടിക്കുന്നതിനിടെ തോട്ടില്‍ കാല്‍ വഴുതിവീണ് വീണ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. പടിയൂര്‍ വളവനങ്ങാടി സ്വദേശി കൊലുമാപറമ്പില്‍ വെറോണി (20) ആണ് മരിച്ചത്.
വെറോണും മൂന്ന് സുഹൃത്തുക്കളുമായി അരിപ്പാലത്ത് പതിനൊന്നാം ചാല്‍ എന്നറിയപ്പെടുന്ന പ്രദേശത്ത് ചൂണ്ടയിടുന്നതിനായി എത്തിയതായിരുന്നു. കാല്‍വഴുതി വീണ വെറോണിനെ സുഹൃത്തുക്കള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കില്ലും സാധിച്ചില്ല. തുടര്‍ന്ന് ഇരിങ്ങാലക്കുടയില്‍ നിന്നും ഫയര്‍ഫോഴ്‌സും കാട്ടൂര്‍ പൊലീസും സ്ഥലത്തെത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കല്ലേറ്റുംങ്കര പോളിടെക്‌നിക്ക് കോളേജിലെ വിദ്യാര്‍ത്ഥിയാണ് വെറോണി.
Also Read:തീവ്രമഴ മുന്നറിയിപ്പ്, ജാഗ്രത; സംസ്ഥാനത്ത് മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. രണ്ട് ജില്ലകളില്‍ കാലാവസ്ഥ വിഭാഗം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കണ്ണൂർ ജില്ലകളിലാണ് റെഡ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. കഴിഞ്ഞ മണിക്കൂറുകളിൽ തെക്കൻ, മധ്യകേരളത്തിൽ വ്യാപകമായും കണ്ണൂർ, കാസർകോട് ജില്ലകളിലും ശക്തമായ മഴ രേഖപ്പെടുത്തി. അടുത്ത മണിക്കൂറുകളിലും കനത്ത മഴ തുടരും. മലയോരമേഖലകളിലും തീരമേഖലകളിലും അതീവ ജാഗ്രത തുടരണം. വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരാനാണ് സാധ്യത. മലയോരമേഖലകളിലും തീരപ്രദേശങ്ങളിലും യാത്രകൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
Also Read: വരുന്ന അഞ്ച് ദിവസം കേരളത്തിൽ കനത്ത മഴ തുടരും; മലയോര, തീരപ്രദേശങ്ങളിൽ യാത്രകൾക്ക് വിലക്ക്
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...

