തൃപ്രയാര്‍ ബീച്ച് സീതി വളവിന് തെക്ക് വശം സുൽത്താൻ പള്ളിക്കടുത്തുള്ള ചക്കാലക്കല്‍ വീട്ടിൽ ജിഹാസിന്റെ മകന്‍ മുഹമ്മദ് റയാനാണ് മരിച്ചത്.

തൃശൂര്‍: ഒന്നേകാല്‍ വയസ്സുള്ള കുഞ്ഞ് തോട്ടില്‍ വീണ് മരിച്ചു. തൃപ്രയാര്‍ ബീച്ച് സീതി വളവിന് തെക്ക് വശം സുൽത്താൻ പള്ളിക്കടുത്തുള്ള ചക്കാലക്കല്‍ വീട്ടിൽ ജിഹാസിന്റെ മകന്‍ മുഹമ്മദ് റയാനാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. വീടിന് മുന്നിലുള്ള വെള്ളക്കെട്ടുള്ള തോട്ടിലാണ് കുട്ടി വീണത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Also Read: ദമ്പതികള്‍ സഞ്ചരിച്ച സ്കൂട്ടറിന് നേരെ പാഞ്ഞടുത്ത് കാട്ടാന, കാറുകള്‍ക്ക് നേരെയും ആക്രമണം, സംഭവം അതിരപ്പിള്ളിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം