Asianet News MalayalamAsianet News Malayalam

വിറക് കീറുന്ന യന്ത്രം കാണാനെത്തിയ ഒന്നര വയസുകാരൻ പുറകോട്ടെടുത്ത പിക്കപ്പ് ലോറിക്ക് അടിയിൽപെട്ട് മരിച്ചു

വിറക് കീറുന്ന യന്ത്രം കെട്ടിവലിച്ച് കൊണ്ടുവന്ന പിക്കപ്പ് ലോറി പുറകോട്ട് എടുക്കുകയും പുറകിൽ കാഴ്ച കണ്ട് നിന്ന മുസമിലിനെ ഇടിച്ച് വീഴ്ത്തുകയുമായിരുന്നു

one year old child accident death Palakkad kgn
Author
First Published Nov 6, 2023, 7:02 PM IST

പാലക്കാട്: പുറകോട്ടെടുത്ത പിക്കപ്പ് ലോറിയിടിച്ച് ഒന്നര വയസുകാരന് ദാരുണാന്ത്യം. ആനക്കര ഉമ്മത്തൂർ നിരപ്പ് സ്വദേശി പൈങ്കണ്ണത്തൊടി വീട്ടിൽ മുബാറക്ക് - ആരിഫ ദമ്പതികളുടെ മകൻ ഒന്നര വയസുള്ള മുഹമ്മദ് മുസമിൽ ആണ് മരിച്ചത്. വീടിന്റെ തൊട്ടുമുൻവശത്തെ മൈതാനത്ത് വിറക് കീറാൻ കൊണ്ടുവന്ന യന്ത്രം കാണാൻ എത്തിയതായിരുന്നു മുസമിൽ. വിറക് കീറുന്ന യന്ത്രം കെട്ടിവലിച്ച് കൊണ്ടുവന്ന പിക്കപ്പ് ലോറി പുറകോട്ട് എടുക്കുകയും പുറകിൽ കാഴ്ച കണ്ട് നിന്ന മുസമിലിനെ ഇടിച്ച് വീഴ്ത്തുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു. കുട്ടിയുടെ മരണം നാടിനെ ഒന്നടങ്കം സങ്കടക്കടലിലാഴ്ത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
 

Follow Us:
Download App:
  • android
  • ios