കോഴിക്കോട്: വാഹനാപകടത്തിൽ യുവാവ് മരിച്ചു. താമരശേരി പരപ്പൻ പൊയിൽ സ്വദേശി ഒ.കെ. സലീമിന്റെ മകൻ  നിഷാദ് (19)ആണ് മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന റിഷാദിനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരഞ്ചാട്ടി കൂമ്പാറ റോഡിൽ ഇന്ന് പുലർച്ചെയുണ്ടായ അപകടത്തിൽ ആണ് യുവാവ് മരണപ്പെട്ടത്. 

കക്കാടംപൊയിൽ നിന്നും മുക്കം ഭാഗത്തേക്ക് വരികയായിരുന്ന മിനി പിക്കപ്പ് വാൻ നിയന്ത്രണംവിട്ട മരത്തിൽ ഇടിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ നാട്ടുകാർ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നിഷാദിന് മരണം സംഭവിക്കുകയായിരുന്നു. കൊടുംവളവും ഇറക്കവും ഉള്ള റോഡിൽ നിന്നും വാഹനം തെന്നിമാറി സമീപത്തെ തെങ്ങിൽ ഇടിച്ച് മറിഞ്ഞു. വാഹനം തെങ്ങിനിടയിൽ കുടുങ്ങിയതിനെ തുടർന്ന് സ്ഥലത്തെത്തിയ നാട്ടുകാർ എസ്ക്കവേറ്റർ ഉപയോഗിച്ച് വാഹനം വെട്ടിപൊളിച്ചാണ് ഉള്ളിൽ  കുടുങ്ങിയവരെ പുറത്തെടുത്തത്.