പള്ളിയില്‍ കുര്‍ബാന നടത്താന്‍ ഓര്‍ത്തഡോക്സ് സഭാ വൈദികനായ തോമസ് പോള്‍ റമ്പാനെ യാക്കോബായ സഭാവിശ്വാസികള്‍ പ്രാര്‍ഥനാ സമരവുമായി തടയുകയായിരുന്നു. 

കോതമംഗലം:കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളിയില്‍ ആരാധനയുടെ പേരില്‍ ഉടലെടുത്ത ഓര്‍ത്തഡോക്സ് യാക്കോബായ സംഘര്‍ഷം തല്‍ക്കാലം ഒഴിവായി. ചെറിയ പള്ളിയിൽ തോമസ് പോൾ റന്പാന്റെ നേതൃത്വത്തിൽ പ്രവേശിക്കാനെത്തിയ ഓർത്തഡോക്സ് വിഭാഗം മടങ്ങിയതോടെയാണ് സംഘര്‍ഷം ഒഴിവായത്. പള്ളിയില്‍ കുര്‍ബാന നടത്താന്‍ ഓര്‍ത്തഡോക്സ് സഭാ വൈദികനായ തോമസ് പോള്‍ റമ്പാനെ യാക്കോബായ സഭാവിശ്വാസികള്‍ പ്രാര്‍ഥനാ സമരവുമായി തടയുകയായിരുന്നു.

കോടതിവിധിയുടെ പശ്ചാത്തലത്തില്‍ തോമസ് പോള്‍ റമ്പാന്റെ നേതൃത്വത്തിലുള്ള സംഘം പള്ളിയില്‍ കുര്‍ബാന നടത്താന്‍ പൊലീസ് സഹായം തേടിയിരുന്നു. കോടതിയെ സമീപിക്കുമെന്ന് റന്പാൻ വ്യക്തമാക്കി. ഓർത്തഡോക്സ് സഭയെ സർക്കാർ അവഗണിക്കുന്നതായും ഇവര്‍ ആരോപിച്ചു. ചർച്ചയിൽ വിശ്വാസമില്ലാത്തതുകൊണ്ടാണ് പങ്കെടുക്കാത്തതെന്നും റന്പാൻ വ്യക്തമാക്കി. മൂവാറ്റുപുഴ ഡിവൈഎസ്പി ഷാജിമോന്‍ ജോസഫിന്റെ നേതൃത്വത്തില്‍ ശക്തമായ പൊലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.