ആദ്യമായാണ് മൂന്നാറില്‍ ഇത്തരമൊര് സംഘടന പ്രവര്‍ത്തനം ആരംഭിക്കുന്നത്.

ഇടുക്കി. തെക്കിന്റെ കാശ്മീരിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് സുരക്ഷിതമായി സന്ദര്‍ശനം നടത്തുന്നതോടൊപ്പം കുറഞ്ഞ ചിലവില്‍ താമസിക്കാന്‍ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് മൂന്നാറില്‍ കോട്ടേജ്-ഹോംസ്‌റ്റേ-ലോഡ്ജ് എന്നിവര്‍ സംയുക്തമായി പുതിയ സംഘടനയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്. ആദ്യമായാണ് മൂന്നാറില്‍ ഇത്തരമൊര് സംഘടന പ്രവര്‍ത്തനം ആരംഭിക്കുന്നത്. സംഘടയുടെ തലപ്പത്തില്‍ പരിചയ സംമ്പന്നരായ മുതിവര്‍വാണ് ഉള്ളത്. ഒരുവര്‍ഷമായി മൂന്നാറില്‍ പ്രവര്‍ത്തിക്കുന്ന മൂവായിരത്തോളം കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുകയും സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുവേണ്ട ആശയങ്ങള്‍ കേട്ട് മനസിലാക്കുകയും ചെയ്തു.

അക്ഷരവഴി സ്വയം വെട്ടിയ മൂന്നാറിലെ 'എംജിആർ'; മൂന്നാറുകാർക്ക് റഹീമിക്കയില്ലാതെ എന്ത് വായനാ ദിനം

ഇതിന്റെ ഭാഗമായി ഉടമകളെ നേരില്‍ വിളിച്ച് സംഘട രൂപീകരിക്കേണ്ടതിന്റെ ആവശ്യങ്ങള്‍ ഓരോരുത്തരെയും പറഞ്ഞ് മനസിലാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്നാറിലെ പൊതുപ്രവര്‍ത്തകരായ മോഹന്‍ കുമാര്‍ പ്രസിഡന്റായും വിജയകുമാര്‍ സെക്രട്ടറിയായും അസോയിയേഷന്‍ എന്ന പേരില്‍ സംഘടയ്ക്ക് രൂപം നല്‍കിയത്. മൂന്നാറില്‍ മൂവായിരത്തോളം ചെറുതും വലുതുമായ കോട്ടേജ്-ലോഡ്ജ്-ഹോംസ്‌റ്റേ കെട്ടിടങ്ങള്‍ സന്ദര്‍ശകരെ താമസിക്കുന്നുണ്ടെങ്കിലും അതിന് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന പല സര്‍ട്ടിഫിക്കറ്റുകളും നിലവിലില്ല. ഇത്തരം പ്രശ്‌നങ്ങളില്‍ സംഘടയുടെ നേത്യത്വത്തില്‍ ആദ്യ പരിഹാരം കാണും. പോലീസിന്റെ ക്ലീറന്‍ സര്‍ട്ടിഫിക്കറ്റ്, പഞ്ചായത്തിന്റെ അനുമതിപത്രം, ടൂറിസം വകുപ്പിന്റെ അനുബന്ധ രേഖകള്‍ മൂന്നുമാസത്തിനുള്ളില്‍ സന്ദര്‍ശകരെ താമസിപ്പിക്കുന്ന കെട്ടിടങ്ങള്‍ക്ക് ലഭ്യമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംഘടന ഇതിനോടൊപ്പം ആരംഭിച്ച് കഴിഞ്ഞു. പദ്ധതികളുടെ ആദ്യഘട്ട നടപടികള്‍ക്ക് മൂന്നാര്‍ റ്റീആന്റ്‌യു റിസോര്‍ട്ടില്‍ തുടക്കം കുറിച്ചിട്ടുണ്ട്.

പ്രളയത്തിൽ തകർന്ന മൂന്നാറിലെ തൂക്കുപാലങ്ങൾ പുനർനിർമ്മിച്ചില്ല, വിദ്യാർത്ഥികളടക്കം യാത്രാ ദുരിതത്തിൽ

രാഹുല്‍ ഗാന്ധിക്കെതിരായ ഇ ഡി നടപടി: പ്രതിഷേധ വേദി മാറ്റി കോണ്‍ഗ്രസ്, പ്രതിഷേധം നാളെ ജന്തര്‍മന്ദറില്‍