കി​ളി​ശ​ല്യ​ത്തെ​പ്പ​റ്റി പ​ല​ത​വ​ണ പ​രാ​തി​പ്പെ​ട്ടി​ട്ടും കൃഷിഭവന്‍ ന​ട​പ​ടി​ എടുത്തില്ലെന്നും കര്‍ഷകര്‍ ആരോപിച്ചു. ക​ഴി​ഞ്ഞ ര​ണ്ടാം​ കൃ​ഷി വെ​ള്ളം ക​യ​റി ന​ശി​ച്ച​തി​ന്‍റെ ന​ഷ്ട​പ​രി​ഹാ​രവും ഇ​തു​വ​രെ ല​ഭി​ച്ചി​ല്ല.


അ​മ്പ​ല​പ്പു​ഴ: ര​ണ്ടാം കൃ​ഷി വെ​ള്ള​ത്തി​ൽ മു​ങ്ങി​യ​തി​ന്‍റെ ന​ഷ്ടം ബാ​ധ്യ​ത​യാ​യ​തി​ന് പി​ന്നാ​ലെ കി​ളി​ശ​ല്യ​ത്തി​ൽ പു​ഞ്ച​കൃ​ഷി​ നഷ്ടത്തിലായത് കുട്ടനാട് ക​ർഷ​ക​രെ ക​ണ്ണീ​രി​ലാ​ഴ്ത്തി. പു​ന്ന​പ്ര കൃ​ഷി​ഭ​വ​ന്‍റെ പ​രി​ധി​യി​ൽ തെ​ക്കേ പൂ​ന്തു​രം, പൂ​ന്തു​രം, നൂ​റ്റ​മ്പ​ത്, പൊ​ന്നാ​ക​രി തു​ട​ങ്ങി​യ ആ​യി​ര​ത്തി​ലേ​റെ ഏ​ക്ക​റു​ള്ള പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​ണ് കി​ളി​ശ​ല്യം രൂ​ക്ഷ​മാ​യ​ത്. കൊ​യ്യാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​യു​ള്ള​പ്പോ​ൾ കൂ​ട്ട​ത്തോ​ടെ​യെ​ത്തു​ന്ന കി​ളി​ക​ൾ ക​തി​രി​ൽ നി​ന്നും അ​രി​മ​ണി​ക​ൾ കൊ​ത്തി ​തി​ന്നു​ക​യാ​ണ്. 

നേ​രം പു​ല​രു​മ്പോ​ൾ മു​ത​ൽ ഉ​ച്ച​വ​രെ​യും പി​ന്നീ​ട് വൈ​കീ​ട്ട് നാ​ല് മു​ത​ൽ സ​ന്ധ്യ​വ​രെ​യും തു​ട​ർച്ച​യാ​യി​ട്ടാ​ണ്​ ഇ​വ​യു​ടെ ശ​ല്യം. ഒ​ച്ച​ വെ​ച്ചും പ​ട​ക്കം ​പൊ​ട്ടി​ച്ചും തോ​ര​ണ​ങ്ങ​ൾ വ​ലി​ച്ച് ​കെ​ട്ടി​യും നെ​ൽ കൃ​ഷി സം​ര​ക്ഷി​ക്കാ​ൻ കര്‍ഷകര്‍ പെടാപാട് പെടുന്നുണ്ടെങ്കിലും കി​ളി​ശ​ല്യ​ത്തി​ന്​ മാത്രം കു​റ​വി​ല്ല. പാ​ട​ശേ​ഖ​ര​ത്തിന്‍റെ പു​റം​ബ​ണ്ടി​ലെ ക​ര​കം കാ​ടു​ക​ളി​ലാ​ണ് കു​രു​വി ഇ​ന​ത്തി​ൽപ്പെ​ട്ട പ​ക്ഷി​ക​ൾ ചേ​ക്കേ​റു​ന്ന​ത്. കരകം കാട് വെട്ടിക്കളയണമെന്ന് കൃ​ഷി​ഭ​വ​ൻ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് നിരവധി തവണ ആ​വ​ശ്യ​പ്പെ​ട്ട​താ​യി ക​ർഷ​ക​ർ പ​റ​യു​ന്നു. 

കി​ളി​ശ​ല്യ​ത്തെ​പ്പ​റ്റി പ​ല​ത​വ​ണ പ​രാ​തി​പ്പെ​ട്ടി​ട്ടും കൃഷിഭവന്‍ ന​ട​പ​ടി​ എടുത്തില്ലെന്നും കര്‍ഷകര്‍ ആരോപിച്ചു. ക​ഴി​ഞ്ഞ ര​ണ്ടാം​ കൃ​ഷി വെ​ള്ളം ക​യ​റി ന​ശി​ച്ച​തി​ന്‍റെ ന​ഷ്ട​പ​രി​ഹാ​രവും ഇ​തു​വ​രെ ല​ഭി​ച്ചി​ല്ല. ഏ​ക്ക​റി​ന് 40,000 രൂ​പ​യാ​യി​രു​ന്നു ചെ​ല​വ്. ക​ട​വും കാ​ർഷി​ക വാ​യ്പയും എ​ടു​ത്താ​ണ് പ​ല​രും കൃ​ഷി​യി​റ​ക്കി​യ​ത്. എ​ന്നാ​ൽ, കൃഷി നഷ്ടത്തിലായതോടെ പ​ല​രു​ടെ​യും തി​രി​ച്ച​ട​വ് മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. വാ​യ്പ മു​ട​ങ്ങി​യ​തി​നാ​ൽ പ​ലി​ശ​ ഇളവും കി​ട്ടു​ക​യി​ല്ല. ഇ​തി​നി​ട​യി​ലാ​ണ് പ്ര​തീ​ക്ഷ​യോ​ടെ പു​ഞ്ച കൃ​ഷി ആ​രം​ഭി​ച്ച​ത്. ന​ല്ല വി​ള​വാ​യി​രു​ന്നെ​ങ്കി​ലും കി​ളി​ശ​ല്യം രൂക്ഷമായതോടെ ക​ർഷ​ക​രു​ടെ പ്ര​തീ​ക്ഷ​യു​ടെ ചി​റ​ക​റ്റു.

പ്രതി കൈ വിലങ്ങുമായി രക്ഷപ്പെട്ടു; ആറാം ദിവസവും ഇരുട്ടില്‍ തപ്പി പൊലീസ്

ആലപ്പുഴ: വീട്ടിൽ അതിക്രമിച്ച് കയറി പ്രാവിനെ കൊന്ന കേസിൽ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്ത നെഹ്റു ട്രോഫി അടിച്ചിറയിൽ ശ്യാം ലാൽ(33) ആണ് കൈവിലങ്ങുമായി പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടത്. ഇയാളെ വൈദ്യ പരിശോധനയ്ക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് സംഭവം. പ്രതിക്കായി നോർത്ത്, സൗത്ത് പൊലീസ് സംയുക്തമായി ജില്ലയ്ക്കകത്തും പുറത്തും വ്യാപക തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും ഒരു സൂചനയും ലഭിച്ചിട്ടില്ല. കഴിഞ്ഞ 12 -ാം തിയതി വൈകീട്ട് കരളകം കാവുവെളി നിയാസിന്‍റെ വീട്ടിലാണ്, ശ്യാം ലാൽ അതിക്രമിച്ച് കയറിയത്. ശ്യാം ലാൽ ,നിയാസിനോട് പ്രാവിനെ ചോദിച്ചെങ്കിലും നിയാസ് കൊടുക്കാന്‍ തയ്യാറായിരുന്നില്ല. ഇതിന്‍റെ ദേഷ്യത്തില്‍ വീട്ടില്‍ അതിക്രമിച്ച് കയറിയ ശ്യാം ലാൽ പ്രാവുകളെ കൊല്ലുകയും അതിക്രമം നടത്തുകയുമായിരുന്നു. തുടര്‍ന്ന് നിയാസിന്‍റെ പരാതിയില്‍ ശ്യാം ലാലിനെ നോർത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്.

പിടിയിലായ പ്രതിയെ ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ ശുചിമുറിയിൽ പോകണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കൈവിലങ്ങുമായി ശുചിമുറിയിൽ കയറിയ ഇയാൾ, പുറത്ത് രണ്ട് പൊലീസുകാർ കാവൽ നിൽക്കെ വെന്‍റിലേറ്റർ വഴി രക്ഷപ്പെടുകയായിരുന്നു. പൊലീസ് പിന്നാലെ ഓടിയെങ്കിലും ശ്യാം ലാലിനെ പിടിക്കാന്‍ കഴിഞ്ഞില്ല. സിസിടിവി ദൃശ്യം പരിശോധിച്ചപ്പോൾ ഇയാൾ ഓട്ടോറിക്ഷയിൽ തമ്പകച്ചുവട്ടിലെ ബന്ധുവീട്ടിൽ എത്തിയതായി കണ്ടെങ്കിലും പൊലീസ് എത്തുമ്പോഴേക്കും ഇയാള്‍ അവിടെ നിന്നും രക്ഷപ്പെട്ടു. ശ്യാം ലാല്‍ മൊബൈൽ ഉപയോഗിക്കാത്തതിനാൽ ടവർ ലൊക്കേഷൻ നോക്കിയുള്ള അന്വേഷണം നടത്താന്‍ കഴിയില്ല. വെറും സ്റ്റേഷൻ ജാമ്യത്തില്‍ പുറത്തിറങ്ങാമായിരുന്ന കേസിൽ, പ്രതി കസ്റ്റഡിയില്‍ നിന്നും വിലങ്ങുമായി രക്ഷപ്പെട്ടതോടെ പൊലീസ് കേസ് കൂടുതല്‍ ഗൗരവമുള്ളതാക്കി