തിരുവല്ല: ചെങ്ങന്നൂർ മാന്നാറിൽ പെയിന്‍റിംഗ് തൊഴിലാളി ഷോക്കേറ്റ് മരിച്ചു. മാവേലിക്കര കരിപ്പുഴ സ്വദേശി ബിജുവാണ് മരിച്ചത്. 

ജോലിക്കിടെ ഇരുമ്പ് ഗോവണി ഉയർത്തിയപ്പോള്‍  വൈദ്യുതി ലൈനിൽ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു. ഷോക്കേറ്റ ബിജു കെട്ടിടത്തിനു മുകളിൽ നിന്ന്  തെറിച്ചു വീണു. ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടു പേരെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.