കാസർകോട് കൊടും ചൂടത്ത് പെയിൻ്റിംഗ് ജോലി ചെയ്യുന്നതിനിടെ 25-കാരനായ അക്ഷയ് എന്ന യുവാവിന് സൂര്യാതപമേറ്റു. ശാരീരിക അസ്വസ്ഥതയെ തുടർന്ന് സഹപ്രവർത്തകർ പരിശോധിച്ചപ്പോൾ ശരീരത്തിൽ പൊള്ളലേറ്റ പാടുകൾ കണ്ടെത്തുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
കാസർകോട്: കൊടും ചൂടത്ത് പണിയെടുക്കുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു. കാസർകോട് ചൗക്കി കല്ലങ്കൈ സ്വദേശി അക്ഷയ്ക്കാണ് (25) സൂര്യാതപമേറ്റത്. പെയിൻ്റിംഗ് തൊഴിലാളിയാണ് ഇദ്ദേഹം. ചൗക്കികടുത്ത് ആലംപാടിയിലെ വീട്ടിൽ പെയിൻ്റിംഗ് ജോലി ചെയ്യുന്നതിനിടെയാണ് ഇദ്ദേഹത്തിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. സഹപ്രവർത്തകർ പരിശോധിച്ചപ്പോഴാണ് ശരീരത്തിന്റെ പുറം ഭാഗങ്ങളിൽ പൊള്ളലേറ്റ പാടുകൾ കണ്ടെത്തിയത്. തുടർന്ന് ഇദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടി.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക


