Asianet News MalayalamAsianet News Malayalam

പാലാ നഗരസഭയിൽ തമ്മിലടിക്കിടയിലും എൽഡിഎഫിന് ജയം; കേരള കോൺഗ്രസ് എം അംഗം ചെയര്‍മാൻ

പത്ത് വോട്ട് പ്രതീക്ഷിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിൻസി വിസി തയ്യിലിന് ഒൻപത് വോട്ടാണ് ലഭിച്ചത്

Pala municipality LDF candidate wins as chairman with 17 of 26 votes kgn
Author
First Published Feb 3, 2024, 11:55 AM IST

കോട്ടയം: പാലാ നഗരസഭ ചെയർമാൻ തിരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് എമ്മിന്റെ സ്ഥാനാര്‍ത്ഥി ഷാജു വി തുരുത്തൻ ജയിച്ചു. 26 അംഗ നഗരസഭയിൽ 17 വോട്ടുകൾ നേടിയാണ് നഗരസഭ ചെയര്‍മാൻ സ്ഥാനത്തേക്കുള്ള വിജയം. 16 വോട്ടാണ് ഇടതുപക്ഷത്തിന് ഉണ്ടായിരുന്നത്. നഗരസഭയിലെ സ്വതന്ത്ര അംഗവും ഇടത് സ്ഥാനാര്‍ത്ഥിക്ക് വോട്ട് രേഖപ്പെടുത്തി. യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിൻസി വിസി തയ്യിലിന് ഒൻപത് വോട്ടാണ് ലഭിച്ചത്. ഇടത് മുന്നണി ധാരണ പ്രകാരം സി പി എം പ്രതിനിധി രാജിവച്ചതിനെ തുടർന്നാണ് നഗരസഭാ ചെയർമാൻ സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുപ്പ് നടന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios