വീട്ടിലേക്ക് വരാത്തതിനെ തുടർന്ന് മക്കൾ നടത്തിയ അന്വേഷണത്തിലാണ് മലക്ക് മുകളിലെ പഴയ വീട്ടിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. 

പാലക്കാട് : കാഞ്ഞിരപ്പുഴ പാങ്ങോട് ഉന്നതിയിൽ മധ്യവയസ്കൻ മരിച്ച നിലയിൽ. പാങ്ങോട് ഉന്നതിയിലെ വെട്ട് വീരൻ (52) നെ ആണ് പാമ്പൻ തോട് മലയിലെ ഇവരുടെ പഴയ വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. ഭാര്യയും മക്കളും മലക്ക് താഴെ പാങ്ങോട് പുതിയ വീട്ടിലാണ് താമസം. വീട്ടിലേക്ക് വരാത്തതിനെ തുടർന്ന് മക്കൾ നടത്തിയ അന്വേഷണത്തിലാണ് മലക്ക് മുകളിലെ പഴയ വീട്ടിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. 

യുവതിയുൾപ്പടെ 2 പേർ പിടിയിൽ, സ്ഥിരം കുറ്റവാളികളെന്ന് പൊലീസ്; പിടിയിലായത് കഞ്ചാവ് കടത്തുന്നതിനിടെ

അതേ സമയം, മലപ്പുറം കോഡൂരിൽ മർദനത്തെ തുടർന്ന് ഓട്ടോഡ്രൈവർ മരിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ബസ് ഡ്രൈവറെ ലോഡ്ജ് മുറിയിൽ തുങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ആനക്കയം പുള്ളീലങ്ങാടി കളത്തിങ്ങൽപ്പടി കോന്തേരി രവിയുടെ മകൻ ഷിജുവാണ് (37) മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് നാലിന് മഞ്ചേരി കോർട്ട് റോഡിലെ ലോഡ്ജിൽ മുറിയെടുത്ത ഷിജു അഞ്ചിന് പുറത്തുപോയി തിരികെ വന്നതായി ലോഡ്ജ് ജീവനക്കാർ കണ്ടിരുന്നു. ശനിയാഴ്ച രാവിലെ 11ന് വാതിലിൽ തട്ടിവിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.

കഴിഞ്ഞ ദിവസം ഉച്ചക്ക് 12 മണിയായിട്ടും അകത്തുനിന്ന് ശബ്ദം കേൾക്കാത്തതിനെ തുടർന്ന് ലോഡ്ജ് ഉടമ പൊലീസിലറിയിച്ചു. പൊലീസ് എത്തി വാതിൽ ചവിട്ടിത്തുറന്നപ്പോഴാണ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ ഷിജുവിനെ കണ്ടെത്തിയത്. കഴിഞ്ഞ മാർച്ച് ഏഴിന് ബസ് ജീവനക്കാരും ഓട്ടോ ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിനിടെ ഓട്ടോ ഡ്രൈവർ അബ്ദുൽ ലത്തീഫ് മരിച്ച സംഭവത്തിൽ പ്രതിയായിരുന്നു പി. ടി. ബി ബസിലെ ഡ്രൈവറായ ഷിജു. ബസ്റ്റോപ്പിൽ നിന്ന് യാത്രക്കാരെ കയറ്റിയെന്ന് ആരോപിച്ചാണ് ഇവർ അബ്ദുൽ ലത്തീഫിനെ മർദ്ദിച്ചത്. 

YouTube video player