ഇന്ന് രാവിലെയാണ് പി ടി 14 മലമ്പുഴ ഡാം പരിസരത്ത് എത്തിയത്

പാലക്കാട്: ജനവാസ മേഖലയിൽ പുതിയ ഭീഷണിയായി ടസ്ക്കർ പതിനാലാമൻ. മലമ്പുഴ ഡാം പരിസരത്താണ് പാലക്കാട്‌ ടസ്ക്കർ പതിനാലാമൻ എത്തിയത്. ഇന്ന് രാവിലെയാണ് പി ടി 14 മലമ്പുഴ ഡാം പരിസരത്ത് എത്തിയത്. പി ടി 14 ഡാം പരിസരത്തെത്തിയത് മദപ്പാടോടെയാണെന്നാണ് വിവരം. ചിന്നകനാലിലെ ജനവാസ മേഖലയിൽ കാലങ്ങളായി ഭീഷണിയുയർത്തിയ അരിക്കൊമ്പനെ അരിക്കൊമ്പനെ കാടുകയറ്റിയപ്പോഴാണ് മറ്റൊരു ജനവാസ മേഖലയ്ക്ക് പുതിയ ഭീഷണിയായി പി ടി 14 എത്തിയിരിക്കുന്നത്.

പി ടി 14 മലമ്പുഴ എത്തിയതിന്‍റെ വീഡിയോ കാണാം

അരിക്കൊമ്പന്‍ ജനവാസ മേഖലയിൽ, തമിഴ്നാട് മേഘമലയിലെ ദൃശ്യങ്ങൾ പുറത്ത്; രാത്രിയോടെ പെരിയാർ വനമേഖലയിലേക്ക് കടന്നു

അതേസമയം അരിക്കൊമ്പനെ സംബന്ധിച്ചുള്ള വാർത്ത, അരിക്കൊമ്പൻ തമിഴ്നാട്ടിലെ ജനവാസ മേഖലയിലെത്തിയതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു എന്നതാണ്. ഇന്നലെയാണ് തമിഴ്നാടിലെ മേഘമലക്ക് സമീപം മണലാർ തേയില തോട്ടത്തിൽ അരിക്കൊമ്പൻ എത്തിയത്. തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് കൊമ്പനെ ജനവാസ മേഖലക്ക് അകത്തേക്ക് കടക്കാതെ തടഞ്ഞു. രാത്രിയോടെ ഇവിടെ നിന്നും മടങ്ങിയ അരിക്കൊമ്പൻ പെരിയാർ കടുവ സങ്കേതത്തിലെ വന മേഖലയിലേക്ക് കടന്നു. ജനവാസ മേഖലയിലേക്ക് കടക്കാതിരിക്കാൻ കേരള വനം വകുപ്പ് നിരീക്ഷണം തുടരുകയാണ്. കഴിഞ്ഞ ദിവസം പെരിയാ‍ർ കടുവ സങ്കേതത്തിലെ മാവടി ഭാഗത്തായിരുന്നു അരിക്കൊമ്പനുണ്ടായിരുന്നത്. ചിന്നക്കനാലിലേത് പോലെ രാത്രിയിൽ വനത്തിനുള്ളിലൂടെ അരിക്കൊമ്പൻ സഞ്ചാരം തുടങ്ങി. വട്ടത്തൊട്ടി, ഹൈവേസ് അണക്കെട്ട്, അപ്പർ മണലാ‌ർ എന്നീ സ്ഥലങ്ങൾക്ക് സമീപത്തുള്ള അതി‍ർത്തിയിലെ വനമേഖയിയൂടെ ഇരവങ്കലാർ ഭാഗത്തെത്തി. ഇവിടുത്തെ വനത്തിനുള്ളിൽ ഉണ്ടെന്നാണ് സിഗ്നൽ ലഭിച്ചിരിക്കുന്നത്. ഈ ഭാഗത്തെ വനത്തിൽ നിന്നും പുറത്തിറങ്ങിയാൽ മേഘമലയിലെ തേയിലത്തോട്ടത്തിലേക്കെത്താം. തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾ ഇവിടെയുമുണ്ട്. അതിനാൽ ഈ ഭാഗത്തുള്ളവരോട് ജാഗ്രത പാലിക്കാൻ തമിഴ് നാട് വനംവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. 

YouTube video player