Asianet News MalayalamAsianet News Malayalam

പാലക്കാട് വൈദ്യുതി കെണിയില്‍പ്പെട്ട് കാട്ടാന ചരിഞ്ഞു; വനം വകുപ്പ് അന്വേഷണം ആരംഭിച്ചു

സ്ഥിരമായി വന്യമൃഗശല്യമുള്ള പ്രദേശമാണ് മുണ്ടൂര്‍ നൊച്ചുപുളളി. കഴിഞ്ഞ കുറച്ചു ദിവസക്കളായി ഈ പാടത്ത് മൂന് കാട്ടാനകള്‍ എത്താറുണ്ടായിരുന്നു. 

Palakkad wild elephant died in electric fence trap
Author
First Published Sep 15, 2022, 2:49 AM IST

പാലക്കാട്:  മുണ്ടൂര്‍ നൊച്ചുപുളളിയിൽ വൈദ്യുതി കെണിയില്‍പ്പെട്ട് കാട്ടാന ചരിഞ്ഞു. സ്വകാര്യ വ്യക്തിയുടെ പാടത്താണ് സംഭവം. കാട്ടുപന്നിക്ക് വെച്ച കെണിയിൽ പിടിയാന കുടുങ്ങിയെന്നാണ് പ്രാഥമിക നിഗമനം. കെണി വെച്ചവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു

പുലര്‍ച്ചെ മൂന്ന് മണിയോടെ നാട്ടുകാരാണ് കാട്ടനയെ പാടത്ത് ചരിഞ്ഞ നിലയില്‍ ആദ്യം കണ്ടത്..
നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. പാടത്ത് സ്ഥാപിച്ച വൈദ്യുതി കെണിയില്‍ നിന്നുള്ള ഷോക്കേറ്റാണ് കാട്ടാന ചരിഞ്ഞതെന്ന് വ്യക്തമായി. കൂട്ടത്തിലുണ്ടായിരുന്ന മറ്റ് രണ്ട് കാട്ടാനകളെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി കാട്ടിലേക്ക് ഓടിച്ച് വിട്ടു.

സ്ഥിരമായി വന്യമൃഗശല്യമുള്ള പ്രദേശമാണ് മുണ്ടൂര്‍ നൊച്ചുപുളളി. കഴിഞ്ഞ കുറച്ചു ദിവസക്കളായി ഈ പാടത്ത് മൂന് കാട്ടാനകള്‍ എത്താറുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് വൈകീട്ട് ഏഴ് മണി കഴിഞ്ഞാല്‍ പ്രദേശവാസികള്‍ പുറത്തിറങ്ങാറില്ല.അതുകൊണ്ട് വലിയ ദുരന്തമാണ് ഒഴിവായത്

വന്യമൃഗങ്ങളെ പിടിക്കാന്‍ കൃഷിയില്ലാത്ത പാടത്ത് വൈദ്യുതി കെണിവച്ചതാരാണെന്ന് വ്യക്തമായിട്ടില്ല. ഇതെ കുറിച്ചുള്ള അന്വേഷണത്തിലാണ് വനം വകുപ്പ്. കാട്ടാനയുടെ പോസ്റ്റ്മോർട്ടത്തിന് ശേഷമാകും ഇത് സംബന്ധിച്ച കൂടുതല്‍ നടപടികളുണ്ടാവുകയെന്ന് അധികൃതർ അറിയിച്ചു.

കാട്ടുപന്നിക്ക് വച്ച വൈദ്യുതി കെണിയില്‍പ്പെട്ട് കാട്ടാന ചരിഞ്ഞു

കടുവയ്ക്ക് പിന്നാലെ വയനാട്ടിൽ പുലിയുമിറങ്ങി; വളര്‍ത്തുമൃഗങ്ങളെ പിടിച്ചു, സിസിടിവി ദൃശ്യങ്ങൾ!

Follow Us:
Download App:
  • android
  • ios