Asianet News MalayalamAsianet News Malayalam

വയർ എറിഞ്ഞപ്പോൾ ലൈൻ കമ്പിയിൽ തട്ടി, പാലക്കാട് നബിദിനാഘോഷത്തിന് മാല ബൾബ് ഇടുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

ബൾബ് ഇടാൻ വേണ്ടി മരത്തിന്‍റെ മുകളിൽ കയറി വയർ അപ്പുറത്തേക്ക് എറിയുമ്പോൾ ലൈൻ കമ്പിയുടെ മുകളിൽ തട്ടി ഷോക്കേൽക്കുകയായിരുന്നു.

palakkad youth dies after electric shock
Author
First Published Oct 8, 2022, 5:14 PM IST

കപ്പൂർ: പാലക്കാട് കപ്പൂരിൽ നബിദിന പരിപാടിക്ക് മാല ബൾബ് ഇടുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരണപ്പെട്ടു. കപ്പൂർ നരിമടയിൽ നബിദിന പരിപാടിക്ക് മാല ബൾബ് ഇടുന്നതിനിടെയാണ് ഷോക്കേറ്റ് കയ്യാലക്കൽ മെയ്തുണി മകൻ മുർഷിദ് ( 23 ) മരണപ്പെട്ടത്. ഇന്ന് പുലർച്ചെ രണ്ട് മുപ്പതിനായിരുന്നു അപകടം നടന്നത്. ബൾബ് ഇടാൻ വേണ്ടി മരത്തിന്‍റെ മുകളിൽ കയറി വയർ അപ്പുറത്തേക്ക് എറിയുമ്പോളാണ് അപകടം ഉണ്ടായത്. മു‍ർഷിദ് എറിഞ്ഞ വയർ ഇലക്ട്രിക് ലൈൻ കമ്പിയുടെ മുകളിൽ തട്ടി ഷോക്കേൽക്കുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ മുർഷിദിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആശുപത്രിയിലെത്തും മുമ്പ് തന്നെ മുർഷിദ് മരണപ്പെട്ടിരുന്നു. ചാലിശ്ശേരി പൊലീസ് സംഭവ സ്ഥലത്തെത്തി നിയമ നടപടികൾ സ്വീകരിച്ചു. അപ്രതീക്ഷിതമായുണ്ടായ അപകടത്തിന്‍റെ ഞെട്ടലിലാണ് നാട്ടുകാർ.

വാൾ വീശി ഭയപ്പെടുത്തി യുവാവിനെ തട്ടിക്കൊണ്ടുപോയി; യൂത്ത് ലീഗ് നേതാവടക്കമുള്ളവർ പിടിയിൽ, ഒപ്പം മാരകായുധങ്ങളും

അതേസമയം കഴിഞ്ഞ ദിവസം പാലക്കാട് നിന്ന് പുറത്തുവന്ന മറ്റൊരു വാ‍ർത്ത എലപ്പുള്ളിയിൽ യുവാവിനെ കൃഷിയിടത്തിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയെന്നതാണ്. കുന്നുകാട് മേച്ചിൽ പാടം സ്വദേശിയായ വിനീത് ( 28 ) ആണ് ഇവിടെ ഷോക്കേറ്റ് മരിച്ചത്. കൃഷി നശിപ്പിക്കാനെത്തുന്ന പന്നിക്ക് വെച്ച കെണിയിൽ നിന്നും ഷോക്കേറ്റാണ് മരണമെന്നാണ് പിന്നീട് വ്യക്തമായത്. സംഭവം പുറത്തറിഞ്ഞതോടെ കൃഷിയിടത്തിൽ കെണി വച്ച നാട്ടുകാരൻ കസബ പൊലിസ് സ്റ്റേഷനിൽ കീഴടങ്ങുകയും ചെയ്തു.  സംഭവം കണ്ടയുടനെ പൊലീസിനെ വിവരമറിയിക്കുകയും കീഴടങ്ങുകയുമായിരുന്നു. സംഭവ ദിവസം രാവിലെ കെണി പരിശോധിക്കാൻ വന്നപ്പോഴാണ് ഒരാൾ മരിച്ച് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. കൃഷി നശിപ്പിക്കാനെത്തുന്ന വന്യമൃഗങ്ങളിൽ നിന്ന് രക്ഷക്കായി പലരും ഇത്തരം കെണികൾ വയ്ക്കാറുണ്ട്.

Follow Us:
Download App:
  • android
  • ios