Asianet News MalayalamAsianet News Malayalam

വാർഡിലെ പരാതി അന്വേഷിക്കാനെത്തി, മറുപടി കണ്ണുപൊട്ടുന്ന അസഭ്യം; പഞ്ചായത്ത് സെക്രട്ടറിക്കെതിരെ മെമ്പറുടെ പരാതി

തന്‍റെ വാര്‍ഡിലെ ഒരു പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ രാവിലെ നെല്ലിക്കുഴി പഞ്ചായത്ത് ഓഫീസിലെത്തിയപ്പോഴാണ് അസഭ്യ വർഷമുണ്ടായതെന്ന് റെജി പറയുന്നു.

panchayat member assault by kothamangalam nellikuzhi panchayath secretary vkv
Author
First Published Sep 21, 2023, 6:25 AM IST

കോതമംഗലം: വാര്‍ഡിലെ പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ എത്തിയ പഞ്ചായത്ത് അംഗത്തെ പഞ്ചായത്ത് സെക്രട്ടറി അസഭ്യം പറഞ്ഞെന്ന് പരാതി. കോതമംഗലം നെല്ലിക്കുഴി പഞ്ചായത്ത് അംഗം എം.വി റെജിയാണ് സെക്രട്ടറി സി.കെ സാബുവിനെതിരെ പരാതിയുമായി രംഗത്തുവന്നത്. പഞ്ചായത്തിന് മുന്നില്‍ പ്രതിഷേധിച്ച റെജി സെക്രട്ടറിക്കെതിരെ പൊലീസിനും പരാതി നല്‍കി

തന്‍റെ വാര്‍ഡിലെ ഒരു പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ രാവിലെ നെല്ലിക്കുഴി പഞ്ചായത്ത് ഓഫീസിലെത്തിയപ്പോഴാണ് അസഭ്യ വർഷമുണ്ടായതെന്ന് റെജി പറയുന്നു. പഞ്ചാത്തിലെത്തി സെക്രട്ടറിയുടെ ക്യാബിനില്‍ കയറി താൻ പരാതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ചോദിച്ചു തുടങ്ങിയപ്പോഴാണ് ആക്രോശിച്ചുകൊണ്ട് സെക്രട്ടറി തനിക്കുനേരെ പാ‍ഞ്ഞടുത്തതെന്ന് റെജി പറഞ്ഞു. സെക്രട്ടറി തുടർച്ചയായി ചീത്തവിളിക്കുന്നതിന്‍റെ ദൃശ്യങ്ങളും റെജി പുറത്തുവിട്ടു.

വനിതാ മെമ്പറും നാട്ടുകാരുമെല്ലാം പുറത്ത് നിക്കുമ്പോഴാണ് ക്യാബിനിൽ നിന്ന് പുറത്തേക്ക് വന്ന് പഞ്ചായത്ത് സെക്രട്ടറി അസഭ്യം പറഞ്ഞത്.  ഇതിന് പിന്നാലെ സെക്രട്ടറി സാബുവിനെതിരെ നടപടി ആവശ്യപ്പെട്ട് എംവി റെജി പഞ്ചായത്ത് ഓഫീസിനുമുന്നില്‍ പ്രതിഷേധിച്ചു. താൻ പഞ്ചായത്ത് സെക്രട്ടരിക്കെതിരെ കൈക്കൂലിയുമായി ബന്ധപ്പെട്ട് വിജിലൻസിന് ഒരു പരാതി നൽകിയിരുന്നുവെന്നും റെജി പറഞ്ഞു. തുടർന്ന് മെമ്പർ പൊലീസിനും  പരാതി നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് പ്രതിനിധിയായ റെജി പഞ്ചായത്തിലെ യുഡിഎഫ് പാര്‍ലമെന്‍ററി ലീഡറുമാണ്. അതേസമയം സംഭവത്തോട് പ്രതികരിക്കാൻ പഞ്ചായത്ത് സെക്രട്ടറി തയ്യാറായില്ല.

Read More : '100 മീറ്റർ ഓട്ടത്തിൽ രണ്ടാമത്, റിലേയിലും ജയം'; സ്പോർട്സിലും തിളങ്ങി കേരളം ഏറ്റെടുത്ത് പഠിപ്പിക്കുന്ന 'ജേ ജെം'

Follow Us:
Download App:
  • android
  • ios