തേക്കടയിൽ വിൽപ്പനയ്കക്ക് വന്നത് മുതൽ ജോസിന് പരുങ്ങലായിരുന്നു. ക്രിസ്മസും ന്യൂ ഇയറും ആഘോഷമാക്കാൻ കരുതിയ സാധനവുമായുള്ള നിൽപ് കണ്ടാണ് എക്സൈസ് പരിശോധന നടത്തിയത്. അത് വെറുതെ ആയില്ല. സ്പെഷ്യൽ ഡ്രൈവിൽ സ്പെഷ്യൽ വേട്ട തന്നെ നടത്താൻ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചു.
തിരുവനന്തപുരം:ചാരായം വിൽപ്പനയ്ക്കിടെ എക്സൈസിനെ കണ്ട് മുങ്ങാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ക്രിസ്തുമസ് പുതുവത്സര സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിൽ ആണ് തേക്കട സ്വദേശി ജോസ് പ്രകാശ് (45)നെ അറസ്റ്റ് ചെയ്തത്. തേക്കട സിയോൺകുന്ന് കുണൂരിൽ വച്ച് വിൽപ്പന നടത്തുന്നതിനിടെ എക്സൈസിനെ കണ്ട് രക്ഷപെടാൻ ശ്രമിച്ച ഇയാളെ പിടികൂടി പരിശോധിച്ചപ്പോഴാണ് 20 ലിറ്റർ ചാരായം ലഭിച്ചതെന്ന് നെടുമങ്ങാട് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
നെടുമങ്ങാട് എക്‌സൈസ് റെയ്‌ഞ്ച് ഇൻസ്‌പെക്ടർ പ്രവീണിന്‍റെ നേതൃത്വത്തിൽ ആണ് റെയ്ഡ് നടത്തിയത്. പരിശോധനയിൽ അസിസ്റ്റന്‍റ് എക്‌സെയ്‌സ് ഇൻസ്‌പെക്ടർ ഗ്രേഡ് ബിജു , പ്രിവന്‍റീവ് ഓഫീസർ ഷിൻരാജ് , പ്രിവന്‍റീവ് ഓഫീസർ ഗ്രേഡ് സജി,സിവിൽ എക്‌സൈസ് ഓഫീസർമാരായ ഷജീം,അസർ, ലിപിൻ എന്നിവർ പങ്കെടുത്തു. ഇയാളെ കോടതിയിൽ ഹാജരാക്കുമെന്ന് എക്സൈസ് അറിയിച്ചു.
തിരുവനന്തപുരത്ത് ചാരായവേട്ട: 50 ലിറ്റർ ചാരായവും 450 ലിറ്റർ കോടയും പിടികൂടി; രണ്ട് പേർ അറസ്റ്റിൽ
ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് എക്സൈസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ വ്യാപകമായ ചാരായവേട്ട. നെടുമങ്ങാട് കൊല്ലങ്കാവ് വേട്ടമ്പള്ളിയിൽ വീട്ടിലും ഓട്ടോയിലുമായി സൂക്ഷിച്ച 50 ലിറ്റർ ചാരായവും 450 ലിറ്റർ കോടയും പിടിച്ചെടുത്തു. ഈ സംഭവത്തിൽ നിരവധി അബ്കാരി കേസുകളിലെ പ്രതിയായ കാട്ടിലകുഴി മധുവിനെ (50) എക്സൈസ് അറസ്റ്റ് ചെയ്തു. ഇതിന് പുറമെ, തേക്കടയിൽ വെച്ച് 20 ലിറ്റർ ചാരായം വിൽക്കാൻ ശ്രമിച്ച ജോസ് പ്രകാശിനെയും (45) എക്സൈസ് പിടികൂടി. എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെയും നെടുമങ്ങാട് റെയ്ഞ്ച് ഇൻസ്പെക്ടറുടെയും നേതൃത്വത്തിലായിരുന്നു റെയ്ഡുകൾ.


